ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്നെന്ന് റിപ്പോര്‍ട്ട്. വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാണ് ആശങ്കയുയര്‍ത്തുന്നത്. അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയിലെത്തി. 142.00 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.
അണക്കെട്ടിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉപസമിതി നാളെ സന്ദര്‍ശനം നടത്തും. മുല്ലപ്പെരിയാര്‍ ഡാമിലെ ജലം ഒഴുക്കിക്കളയാന്‍ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു.
ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈഗൈ ഡാമിലേക്കു കൊണ്ടുവരണമെന്നും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഷട്ടറുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് കേരള സര്‍ക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജലനിരപ്പ് 132.6 അടിയായപ്പോഴായിരുന്നു ഇത്.