സ്വര്‍ണ്ണപ്പണയ വായ്പ്പകൾക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. സ്വര്‍ണ്ണപ്പണയ വായ്പ്പകള്‍ നല്കുന്ന കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു. 10 ശതമാനം വരെ ഇടിവാണ് ഓഹരികളിലുണ്ടായത്.
സ്വര്‍ണ വായ്പ്പ നല്കുന്ന സ്ഥാപനങ്ങള്‍ക്കും സ്വര്‍ണ പണയ വായ്പ്പകള്‍ക്കും പുതിയ ചട്ടക്കൂട് കൊണ്ടുവരാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. ഇതിനായി ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നൽകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു. സ്വര്‍ണ്ണപ്പണയ വായ്പ്പകളിലെ ക്രമക്കേടുകൾ കണക്കിലെടുതാണ് പുതിയ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തീരുമാനം പ്രഖ്യാപിച്ചതോടെ സ്വര്ണ്ണവായ്പ്പ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, ഐഐഎഫ്എല്‍ ഫിനാന്‍സ് എന്നിവയുടെ ഓഹരി വിലയിലാണ് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
