News Today: കാലപ്പഴക്കമുള്ള വാഹനങ്ങൾക്ക് കേരള സർക്കാർ 50 ശതമാനം നികുതി വർദ്ധിപ്പിച്ചു. ഏതെങ്കിലും വിധത്തിൽ കാണാതായതോ ഉപയോഗിക്കാത്തതോ ആയ വാഹനങ്ങളുടെ കുടിശ്ശിക ഉണ്ടെങ്കിൽ ഉടമ അടയ്ക്കണമെന്ന് മുന്നറിയിപ്പ് നൽകി. അടുത്ത മാസം 31 വരെ നികുതി അടയ്ക്കുന്നത്തിനു വേണ്ടി വൻ ഇളവ് നൽകിക്കൊണ്ട് ഒറ്റത്തവണ നികുതി എന്ന പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. നാലുവർഷം ആയിട്ട് നികുതി അടയ്ക്കാൻ കഴിയാത്തവർക്കും ഉപയോഗമില്ലാത്തതുമായ വാഹന ഉള്ളവർക്കും ഇത് പ്രയോജനമാകും.
സംസ്ഥാനത്തു 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി 50% ഉയർത്തിയിരുന്നു . പഴക്കം ചെന്ന സ്വകാര്യവാഹനങ്ങളുടെ ദുരുപയോഗം കുറയ്ക്കുന്നത്തിന് വേണ്ടിയാണ് നികുതി വർദ്ധിപ്പിച്ചത് എന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്. നികുതി വർദ്ധനവ് മാത്രമല്ല മലിനീകരണ നിയന്ത്രണ നിയമങ്ങളും ഇത്തരത്തിലുള്ള പഴയ വാഹനങ്ങളെ ബാധിക്കും.
സർക്കാർ സ്ക്രപ്പിംഗ് പോളിസി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ വാഹനങ്ങൾക്കു ഇത് ബാധകം അല്ല. അതിനാലാണ് ഈ നിയമം കൊണ്ട് വന്നത്. സ്ക്രപ്പിംഗ് നിയമം അനുസരിച്ച് 15 വർഷം പഴക്കമുള്ള വാഹനങ്ങൾ വീണ്ടും രജിസ്ട്രേഷൻ ചെയ്യേണ്ടതാണ് . പഴയ വാഹനങ്ങളുടെ നികുതി വർദ്ധിപ്പിച്ചതോടെ സർക്കാരിന് 55 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
