കേന്ദ്രസർക്കാരിന്റെ ഏകീകൃത പെൻഷൻ പദ്ധതി 2025 ഏപ്രിൽ ഒന്നിന് നിലവിൽ വരും. ദേശീയ പെൻഷൻ സംവിധാനത്തിന് ബദലായിട്ടാണ് ഈ നിയമം മുന്നോട്ടു കൊണ്ടു വന്നിരിക്കുന്നത്.23 ലക്ഷം സർക്കാർ ജീവനക്കാർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി കൂടിയാണിത്. നിലവിൽ എൻ പി എസ് നു കീഴിൽ വരുന്ന സർക്കാർ ജീവനക്കാർക്ക് എൻ പി എസിൽ തുടരാനോ പുതിയ സ്കീംമിലേക്കു മാറാനോ കഴിയും.
എൻ പി എസിൽ, 2004 ഏപ്രിൽ 1 നു ശേഷം സർവീസിൽ കയറിയ എല്ലാ സർക്കാർ ജീവനക്കാരും ഉണ്ട്. 25 വർഷം തൊഴിൽ ചെയ്ത ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ യുപിഎസ് വാഗ്ദാനം ചെയുന്നു.കുറഞ്ഞത് പത്തുവർഷത്തെ സേവനമുള്ള തൊഴിലാളികൾക്ക് പെൻഷൻ ആനുപാതകമായിരിക്കും.
കൂടാതെ കുടുംബ പെൻഷനും ഇതിൽ ഉറപ്പു നൽകുന്നുണ്ട്. ജീവനക്കാരനു മരണം സംഭവിച്ചാൽ കുടുംബത്തിന് മരിച്ച ആളുടെ തൊട്ടുമുമ്പ് വരെയുള്ള പെൻഷന്റെ 60% എന്ന നിരക്കിൽ ആയിരിക്കും ലഭിക്കുക.
