പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീർക്കാൻ മാർച്ച് 31 വരെ അവസരമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. കാലപ്പഴക്കമുള്ള വാഹനങ്ങൾക്ക് കേരള സർക്കാർ 50 ശതമാനം നികുതി വർദ്ധിപ്പിച്ചിരുന്നു. 2020 മാർച്ച് 31ന് ശേഷം ടാക്സ് അടക്കാൻ സാധിക്കാത്ത വാഹനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഏതെങ്കിലും വിധത്തിൽ കാണാതായതോ ഉപയോഗിക്കാത്തതോ ആയ വാഹനങ്ങളുടെ കുടിശ്ശിക ചുരുങ്ങിയ നിരക്കിൽ ഒറ്റ തവണ പദ്ധതിയിലൂടെ അടച്ച് ബാധ്യത അവസാനിപ്പിക്കാമെന്ന് എം വി ഡി അറിയിച്ചു.
മാർച്ച് 31 നുള്ളിൽ ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി അവസാനിക്കും. അതിനുമുമ്പായി കുടിശ്ശിക അടച്ചുതീർക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓർമപ്പെടുത്തി. ആർ ടി ഓഫീസുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
