ഇടുക്കി ജില്ലയിലെ ഒരു ചെറിയ വിനോദ സഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. രാമക്കൽമേടിന്റെ ഉച്ചിയിലെത്തിയാൽ തമിഴ്നാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കും.
പശ്ചിമഘട്ടങ്ങളുടെ ഭാഗമായ ഉയര്‍ന്ന മലനിരകളാല്‍ സമ്പന്നമായ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്. ഇവിടം നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമാണ്. തേക്കടിയിൽ നിന്ന് വടക്ക് കിഴക്കായി, കുമളി – മൂന്നാർ റോഡിൽ നെടുങ്കണ്ടത്ത് നിന്ന് 16 കിലോമീറ്റർ ഉള്ളിലാണ് രാമക്കൽമേട്. തമിഴ്നാട് അതിര്‍ത്തിയില്‍ കമ്പം താഴ്വരയെ നോക്കി നില്ക്കുന്ന വലിയൊരു പാറക്കെട്ടാണ് ഇവിടം. ഏലത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും കൊണ്ട് വിശാലമായി കിടക്കുന്ന കുന്നിന്പരപ്പാണ് ഈ പാറക്കെട്ടുകള്‍. ഇതിലൊരു പാറയില്‍ വലിയൊരു കാല്‍പ്പാദത്തിന്റെ പാടു കാണാൻ സാധിക്കും. സീതാന്വേഷണ കാലത്ത് ഭഗവാൻ രാമൻ ചവിട്ടിയ കാൽപ്പാദമാണ് എന്നാണു
വിശ്വാസം. അതിനാലാണ് ഈ സ്ഥലത്തിന് രാമക്കൽമേട് എന്ന പേര് വീണത്.
കൂടാതെ ഇവിടെ 37അടി ഉയരമുള്ള ആകർഷണമായ കുറവൻ – കുറത്തി ശില്പ്പമുണ്ട്. സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രെക്കിംഗ് കേന്ദ്രം കൂടിയാണ് രാമക്കൽമേട്. ധാരാളം സഞ്ചാരികളാണ് ദിവസവും ഇവിടേക്ക് എത്തുന്നത്.
