രാജ്യത്തുള്ള അമ്മമാർക്ക് കേന്ദ്ര സർക്കാറിന്റെ സഹായ പദ്ധതി. സമൂഹത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതിയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന.
ഈ പദ്ധതി പ്രകാരം 19 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും ആദ്യത്തെ പ്രസവത്തിനായി സാമ്പത്തിക സഹായം നൽകും. കൂടാതെ രണ്ടാമത്തെ കുട്ടി പെൺകുട്ടിയാണെങ്കിൽ ആദ്യത്തെ രണ്ട് കുട്ടികൾക്കും പ്രസവാനുകൂല്യം ലഭിക്കും. ആദ്യത്തെ കുട്ടിക്ക് 5000 രൂപയാണ് കിട്ടുക. രണ്ട് ഗഡുക്കളായിട്ടായിരിക്കും സാമ്പത്തിക സഹായം ലഭിക്കുക. രണ്ടാമത്തെ പെണ്ണ് കുട്ടിയാണെങ്കിൽ 6000 രൂപയുമാണ് ആനുകൂല്യമായി ലഭിക്കുക.
ഈ പദ്ധതിയുടെ ഭാഗമാകുവാൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ അംഗനവാടി കേന്ദ്രത്തിലോ സമീപിച്ചാൽ വിവരങ്ങൾ ലഭിക്കും. അമ്മമാരുടെയും കുഞ്ഞിന്റെയും സംരക്ഷണത്തിന് വേണ്ടിയുള്ള പദ്ധതിയാണിത്.
