തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങൾ ഓൺലൈനായി ലഭ്യമാകും. ഇതിനായി പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന കെ – സ്മാർട്ട് ഏപ്രിൽ 10 മുതൽ നിലവിൽ വരും. ജനന – മരണ രജിസ്ട്രേഷൻ തുടങ്ങി നിരവധി സേവനങ്ങളാണ് ഇതിലൂടെ ലഭ്യമാകുന്നത്.
ജനന – മരണ – വിവാഹ രജിസ്ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ – ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ട്. എന്നാൽ ഇവയൊക്കെ വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. അതിനാൽ കേരള സൊല്യൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കും.
ഇനി വിവിധ സേവനങ്ങള്‍ക്കായി തദ്ദേശസ്ഥാപനങ്ങള്‍ കയറേണ്ടതില്ല. സേവനങ്ങൾ പൊതുജനങ്ങള്‍ക്കു വിരല്‍ത്തുമ്പില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് കെ-സ്മാര്‍ട്. https://ksmart.lsgkerala.gov.in വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പ്ലിക്കേഷനിലൂടെയും സേവനങ്ങൾ ഇനി വേഗത്തിൽ ലഭ്യമാകും.
