സംസ്ഥാനത്തെ കർഷകർക്കായി നടപ്പിലാക്കിയ പദ്ധതിയാണ് കതിർ. എല്ലാ കർഷകർക്കും ഇതിന്റെ ഭാഗമാകാൻ സാധിക്കും. കർഷകർക്ക് കൃത്യമായി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണിത്.
വിവിധ സബ്സിഡികൾ, പദ്ധതികൾ എന്നിവയിലേക്ക് പ്രവേശനം നൽകിക്കൊണ്ട് കർഷക സമൂഹത്തെ ശാക്തീകരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് കർഷകരുടെ ഉൽപ്പാദനക്ഷമതയും ഉപജീവനമാർഗ്ഗവും ഗണ്യമായി മെച്ചപ്പെടുത്തും. ഓൺലൈനായി ഇതിൻറെ റെജിസ്ട്രേഷൻ പൂർത്തീകരിക്കാനാവും.
കൂടാതെ ക്ഷീരകർഷകരുടെ ഉന്നമനത്തിയായി നടപ്പിലാകുന്ന പദ്ധതിയാണ് ഗോസമൃദ്ധി-നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ ഇൻഷുറൻസ് പദ്ധതി. പശുക്കൾക്ക് മാത്രമല്ല അവയുടെ ഉടമകളായ ക്ഷീരകർഷകർക്കും ഏറ്റവുംകുറഞ്ഞ പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഈ പദ്ധതി ഉറപ്പാക്കുന്നു. നിലവിലുള്ള ഇൻഷുറൻസ് പദ്ധതികളിൽ ഏറ്റവും കുറവ് പ്രീമിയം നിരക്കിൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പാണ് ഇത് നടപ്പിലാകുന്നത്. അടുത്തുള്ള സർക്കാർ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാൽ ഈ പദ്ധതിയിൽ ചേരാൻ സാധിക്കും.
