ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ഡിയോറിയ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തെ ചോദ്യം ചെയ്ത താരാ യാദവിനെയാണ് കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചത്.ഡിയോറിയ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ താരാ യാദവ് ചോദ്യം ചെയ്തതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. താരാ യാദവിനെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ അഞ്ചുമണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് ഡിയോറിയ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മുകുന്ദ് ഭാസ്കർ മണി ത്രിപാദിക്ക് എതിരെയാണ് താരാ യാദവ് രംഗത്തുവന്നത്. പീഡനക്കേസ് പ്രതിക്ക് സീറ്റ് നൽകിയതിനെ താരാ യാദവ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രവർത്തകർ താരയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു
Congress' Tara Yadav manhandled by party workers at an event in Deoria.(10.10)
She says,“I was thrashed by party workers when I questioned party's decision to give a ticket to a rapist, Mukund Bhaskar for upcoming by-polls. Now, I'm waiting for Priyanka Gandhi ji to take action” pic.twitter.com/MYYp8k1GLX
— ANI UP (@ANINewsUP) October 11, 2020
മർദിച്ചവർക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി താരാ യാദവ് പറഞ്ഞു. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ അറിയിച്ചു.