കേരളത്തിനും തമിഴ്നാട്ടിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് യെല്ലപ്പട്ടി. മുന്നാറിൽ നിന്നും 25 കിലോമീറ്റർ മാറിയാണ് ഈ സ്ഥലം സ്ഥിതിചെയുന്നത്. മൂന്നാറിൽ നിന്ന് വട്ടവടയിലേക്ക് പോകുന്ന പാതയോട് ചേർന്ന ഈ ഗ്രാമം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ്.
ഇവിടെ കൂടുതലായി ആളുകൾ തമിഴ് ഭാഷയാണ് സംസാരിക്കുന്നത്.
തേയിലത്തോട്ടങ്ങളുടെ നടുവിലായാണ് ഈ കൊച്ചുഗ്രാമം. അതിനാൽ യെല്ലപ്പെട്ടിയുടെ സൗന്ദര്യം ആസ്വദിക്കാൻ ധാരാളം ആളുകളാണ് വരുന്നത്.
ഇവിടെ പരമ്പരാഗത രീതിയിൽ കാളയെ ഉപയോഗിചാണ് നിലം ഉഴുതുമറിക്കുന്നത്. കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇവിടെ വരുന്ന സഞ്ചാരികൾക്ക് ടെന്റ് ക്യാമ്പിങ്, ട്രക്കിങ്, റോക്ക് ക്ലൈമ്പിങ് പോലെയുള്ള സാഹസിക വിനോദങ്ങളിൽ പങ്കെടുക്കാൻ സാധിക്കും.
തമിഴിൽ യെല്ലപ്പെട്ടി എന്ന വാക്കിനർഥം “അവസാന ഗ്രാമം” എന്നാണ്. തോട്ടങ്ങളും, തണുപ്പം മഞ്ഞും പച്ചപ്പും നിറഞ്ഞ യെല്ലപ്പെട്ടി സഞ്ചാരികളുടെ ഹൃദയം കവരുന്ന സ്ഥലം കൂടെയാണ്.
