ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന 6350 അടി ഉയരത്തിലുള്ള മനോഹരമായ വിനോദസഞ്ചാര മേഖലയാണ് നൈനിതാൾ. ഹിമാലയൻ പർവത നിരകൾക്കിടയിൽ ഒളിച്ചിരിക്കുന്ന നൈനിതാൾ ഭൂമിയിലെ ഒരു സ്വർഗ്ഗമായി കണക്കാക്കുന്നു. തടാക ജില്ല എന്നാണ് ഈ സ്ഥലത്തെ അറിയപ്പെടുന്നത്. തടാകത്തിലെ തിളങ്ങുന്ന വെള്ളവും മലനിരകളുടെ സൗന്ദര്യവും ഈ പട്ടണത്തെ അതിമനോഹരമാക്കുന്നു.
സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമായ ഇവിടെ ധാരാളം കാഴ്ചകള്ളാണ് സമാനിക്കുന്നത്. 1860 ൽ വിഡ്ഢി രാജാവ് നിർമ്മിച്ച സെന്റ് ജോർജ് ചർച്ചും സ്നോ വ്യൂ പോയിന്റിൽ കേബിൾ കാറിലൂടെ ഹിമാലയത്തിന്റെ ഭംഗിയും ആസ്വദിക്കാവുന്നതാണ്. കൂടാതെ നൈനിത്താൽ നദിയിലൂടെ ബോട്ട് റൈഡും
നൈനാ ദേവി ടെമ്പിളും ഹനുമാൻ ഗാർഹിയും, ടിഫിൻ ടോപ്പും സന്ദർശിക്കാവുന്നതാണ്.
ഇവിടെ എത്തുവാൻ ആഗ്രഹിക്കുന്നവർക്ക് പന്ത് നഗർ എയർപോർട്ട് എത്തിയതിനു ശേഷം 70 കിലോമീറ്റർ യാത്ര ചെയ്താൽ എത്താവുന്നതാണ്. കൂടാതെ ട്രെയിൻ മുഖേന കാഥ്ഗോദാം റെയിൽവേ സ്റ്റേഷൻ എത്തിയതിനു ശേഷം അവിടെ നിന്ന് 34 കിലോമീറ്റർ യാത്ര ചെയ്തും നൈനിതാൾ ഏതാവുന്നതാണ്. ഷെയർ ടാക്സി സൗകര്യവും ഇവിടെ ലഭിക്കും.
സതീദേവിയുടെ മരണത്തിനുശേഷം ശിവൻ സതിദേവിയുടെ ശരീരം കൊണ്ടുപോകുമ്പോൾ അവളുടെ കണ്ണുകൾ ഈ സ്ഥലത്ത് വീണപ്പോളാണ് ഇവിടെയുള്ള തടാകം രൂപം കൊണ്ടത് എന്നാണ് ഐതിഹ്യം.
