ഗംഗ നദിയുടെ തീരത്ത് ഹിമാലയൻ മലനിരകളുടെ താഴെ സ്ഥിതിചെയ്യുന്ന അതിമനോഹരമായ ഒരു നഗരമാണ് ഋഷികേശ്. ഉത്തരാഖണ്ഡിലെ ഡെറാഡോണിന് സമീപമുള്ള ഒരു നഗരമാണ് ഇത്. ഡെറാഡൂൺ നിന്നും ഏകദേശം 39 കിലോമീറ്റർ സഞ്ചരിച്ചാൽ ഋഷികേശിൽ എത്താവുന്നതാണ്. ഇവിടം ഒരു തീർത്ഥാടന നഗരമായി കണക്കാക്കുന്നു. പ്രധാനമായും യോഗ, ധ്യാനം എന്നിവ പഠിക്കാനുള്ള നഗരമായി ഋഷികേഷ് അറിയപ്പെടുന്നു. നദിയുടെ തീരത്തുള്ള ക്ഷേത്രങ്ങളും ആശ്രമങ്ങളും ഇവിടം വ്യത്യസ്തമാക്കുന്നു.
ഇവിടെയെത്തുന്നവർക്ക് പട്ന വാട്ടർഫാൾ, റിവർ റാഫ്റ്റിംഗ് എന്നിവ കാണാവുന്നതാണ്. കൂടാതെ ക്യാർക്കി സൺസെറ്റ് പൊയ്ന്റ്, ബീറ്റ്ലെസ്സ് അഷ്റാം, സീക്രെട് വാട്ടർഫാള്സ്, റാം ജുല,വാശിസ്ത് ഗുഫ,ഗുഞാപുരി സൺറിസ് എന്നിവയും കാണാം. ഗംഗ നദിയെ പൂജിക്കുന്ന ഗംഗ ആരതിയും ഇവിടെ വിസ്മയിപ്പിക്കുന്ന കാഴ്ചകളിൽ ഒന്നാണ്.
ഇവിടേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് ഋഷികേലേക്ക് ട്രെയിൻ മുഖേന എത്തിച്ചേരാവുന്നതാണ്. എന്നാൽ കേരളത്തിൽ നിന്നും അവിടേക്ക് ട്രെയിൻ വളരെ കുറവാണ്. അതിനാൽ ഡൽഹി വരെ ട്രെയിൻ മാർഗം എത്തിയതിനു ശേഷം, അവിടെ നിന്നും ഋഷികേശിലേക്ക് എത്താവുന്നതാണ്.
