ശരപരമേശ്വരൻ ക്ഷേത്രം എന്നറിയപ്പെടുന്ന തിരുച്ചേറൈ ശിവൻ ക്ഷേത്രം കടബാധ്യതകളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും മോചനം നൽകുന്ന ഋണ (കടം) വിമോചന ലിംഗേശ്വരനെ ആരാധിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ്. ഭക്തർ തങ്ങളുടെ പ്രശ്നപരിഹാരത്തിനായി 11 തിങ്കളാഴ്ചകളിൽ ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിക്കുകയും 11 തിങ്കളാഴ്ചളിലെ അഭിഷേക ചടങ്ങുകളിൽ പങ്കെടുക്കുകയും ഭഗവാന് വസ്ത്രങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നതിലൂടെ പ്രാർത്ഥന സാക്ഷാത്കരിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. വൈഷ്ണവി ദുർഗ്ഗ, ശിവ ദുർഗ്ഗ, വിഷ്ണു ദുർഗ്ഗ എന്നീ മൂന്ന് ദുർഗ്ഗകൾ ഒരുമിച്ച് ഒരു ക്ഷേത്രത്തിൽ നിന്ന് ഭക്തരെ അനുഗ്രഹിക്കുന്ന ഒരേയൊരു ക്ഷേത്രമാണിത്. മാസി മാസം (ഫെബ്രുവരി – മാർച്ച്) 13, 14, 15 തീയതികളിൽ സൂര്യകിരണങ്ങൾ നേരിട്ട് ദേവതയിലും അമ്മയുടെ പാദങ്ങളിലും പതിക്കുന്നുവെന്നും പറയപ്പെടുന്നു. മാവിലങ്കൈ എന്ന പുണ്യവൃക്ഷത്തിന് വർഷത്തിൽ ആദ്യത്തെ നാല് മാസങ്ങളിൽ ഇല മാത്രമേ ഉണ്ടാകൂ, തൊട്ടടുത്ത നാല് മാസങ്ങളിൽ വെള്ള നിറത്തിലുള്ള പൂക്കളും ബാക്കിയുള്ള നാല് മാസങ്ങൾ വൃക്ഷത്തിൽ ശിഖരങ്ങൾ മാത്രം ശേഷിക്കുന്നു. ഇത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. തഞ്ചാവൂർ ജില്ലയിലെ കുംഭകോണം താലൂക്കിലാണ് ശരപരമേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Highlight : The temple is home to a Swayambumurthy and a holy tree called Mavilangai