Today news: കേന്ദ്രസർക്കാരിൻ്റെ ആയുഷ്മാൻ വയ വന്ദന കാർഡ് മുഖേന 70 വയസ്സോ അതിനു മുകളിൽ പ്രായമുള്ളവർക്കോ 5 ലക്ഷം രൂപവരെ സൗജന്യ ചികിത്സ ലഭിക്കും. 70 വയസ്സിനു മുകളിലുള്ളവരുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈ ചികിത്സ പദ്ധതി ആരംഭിച്ചത്.
പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ അനുവദിക്കുന്നതാണ് ആയുഷ്മാൻ വയ വന്ദന കാർഡ്. ഈ പദ്ധതി വരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല. എല്ലാ സാമൂഹ്യ – സാമ്പത്തിക വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും അനുകൂല്യത്തിനായി അപേക്ഷിക്കാം.
ഏകദേശം 2,000 മെഡിക്കൽ നടപടിക്രമങ്ങൾക്കുള്ള ചികിത്സ കാർഡ് വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ 30,072 ആശുപത്രിയടക്കം 13,352 സ്വകാര്യ ആശുപത്രികളും ഇതിന്റെ കീഴിലുണ്ട്. ആയുഷ്മാൻ ആപ്പ് വഴി മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ വയ വന്ദന കാർഡിനായി രജിസ്റ്റർ ചെയ്യാം.
