
തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന വാഴകരുതീശ്വര ക്ഷേത്രം പരമശിവനുവേണ്ടി സമർപ്പിച്ചിരിക്കുന്നു. പുരാണങ്ങൾ അനുസരിച്ച്, ദേവന്മാരും ഋഷിമാരും തമ്മിൽ വേദങ്ങളിലെ അടിസ്ഥാനതത്വങ്ങളെക്കുറിച്ച് തർക്കമുണ്ടായി. സത്യമറിയുന്നതിനായി അവർ ഈ ക്ഷേത്രത്തിൽ വന്ന് ശിവനെ ആരാധിക്കുകയും ആ ആരാധനയിൽ സന്തുഷ്ടനായ ശിവൻ അവർക്കുമുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അങ്ങനെ പരമശിവൻ ദേവന്മാരും ഋഷിമാരും തമ്മിലുള്ള തർക്കം പരിഹരിക്കുകയും ചെയ്തു. അങ്ങനെ കേസ്സുകൾ പൊളിക്കുന്ന ദൈവം എന്നർഥമുള്ള വാഴകരുതീശ്വരൻ എന്ന നാമം പരമശിവന് പ്രാപ്തമാവുകയും അതിന് ശേഷം ഈ ക്ഷേത്രം വാഴകരുതീശ്വര ക്ഷേത്രം എന്നറിയപ്പെടാനും തുടങ്ങി. കോടതിയിലെ സിവിൽ ക്രിമിനൽ കേസ്സുകയിൽ അനുകൂലമായ വിധി ലഭിക്കൻ ഉത്തമമായ ക്ഷേത്രമാണിത്. കോടതിയിൽ കേസുകൾ നീണ്ടുനിൽക്കുന്ന വ്യക്തികൾ വാഴക്കാരുതീശ്വരൻ്റെ അനുഗ്രഹത്തിനായി തുടർമാനമായ പതിനാറ് തിങ്കളാഴ്ചകളിൽ പൂജ, അഭിഷേകം തുടങ്ങിയ വിവിധ ചടങ്ങുകൾ നടത്തിയാൽ അനുകൂലമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസം.