അട്ടപ്പാടി ഷോളയൂരില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും യുവാവും അറസ്റ്റില്‍. തമിഴ്നാട് സ്വദേശി സത്യവേല്‍, പുതൂര്‍ പഞ്ചായത്തിലെ ഇലച്ചിവഴി സ്വദേശി രംഗസ്വാമി എന്നിവരെയാണ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 18നാണ് കേസിന് ആസ്പദമായ സംഭവം. പെണ്‍ക്കുട്ടിയുടെ അയല്‍വാസിയായ യുവാവ് സത്യവേല്‍ വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയതോടെ പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോയമ്ബത്തൂരിന് സമീപം തടാകത്ത് നിന്നും ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് രണ്ടാനച്ഛന്റെ പീഡനം അറിയുന്നത്. രണ്ടു വര്‍ഷം മുന്‍പ് പെണ്‍കുട്ടിയെ ഗുളിക കൊടുത്ത് മയക്കിയ ശേഷം പീഡനത്തിരയാക്കി എന്നാണ് വെളിപ്പെടുത്തല്‍.
പിന്നീട് നിരവധി തവണ പീഡിപ്പിച്ചതായും ഒരിക്കല്‍ വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ ഇവരുടെ കൈകള്‍ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി മൊഴി നല്കി. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു. രണ്ടു പ്രതികളെയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.