ഉയർന്ന പിഎഫ് പെൻഷൻ ലഭിക്കുന്നതിനായിട്ടുള്ള അപേക്ഷകളിൽ 75 % അപേക്ഷകൾ പ്രോസസ് ചെയ്തതായി ഇപിഎഫ്ഒ അറിയിച്ചു. വെള്ളിയാഴ്ച നടന്ന ഇ.പി.എഫ്.ഒ.യുടെ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിൻ്റെ അജൻഡയുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകളിലാണ് ഉയർന്ന പെൻഷൻ അപേക്ഷകരുടെ പട്ടിക പുറത്തു വിട്ടത്. 69.35 ലക്ഷം പെൻഷൻകാർക്ക് 1,710 കോടി രൂപയാണ് കേന്ദ്രീകൃത പെൻഷൻ പേയ്മെൻറ്സ് സിസ്റ്റം വഴി നൽകിയത്.
തൊഴിൽദാതാവിൻ്റെ വിഹിതത്തിൽ കുടിശ്ശിക വന്നാൽ ബാധകമാകുന്ന പിഴയിൽ കൂടുതൽ ഇളവ് കൊണ്ടുവന്നിട്ടുണ്ട്. ഒരു ശതമാനം പിഴ വീതം 2024 ജൂൺ മുതൽ വിഹിതം മുടങ്ങുന്ന തൊഴിലാളിയുടെ കൈയിൽനിന്നും ഈടാക്കും. തൊഴിലാളിയും തൊഴിലുടമയും ചേർന്നാണ് ഉയർന്ന പെൻഷനുവേണ്ടി അധികവിഹിതം പിടിക്കാനുള്ള അപേക്ഷ നൽക്കേണ്ടത്. അപേക്ഷകളിൽ ഏതെങ്കിലും വിധത്തിലുള്ള വൈരുധ്യമുണ്ടെങ്കിൽ ഇപിഎഫ്ഒ അപേക്ഷകൾ തൊഴിലുടമയ്ക്ക് തിരിച്ചയക്കും.
