2019 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ എക്സിറ്റ് പോൾ ഫലങ്ങളാണ് ഇന്ന് കേരള-ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഇക്കുറി ആര് ഇന്ത്യ ഭരിക്കുമെന്ന ചോദ്യമാണ് ഏറെ പ്രസക്തം.
എക്സിറ്റ് പോൾ ഫലങ്ങൾ ഒറ്റനോട്ടത്തിൽ:
ദേശീയം
* ഇന്ത്യാ ടുഡെയാണ് ഏറ്റവുമധികം സീറ്റുകളിൽ ബിജെപിക്കും എൻഡിഎയ്ക്കും വിജയം പ്രവചിക്കുന്നത്. 365 സീറ്റ് വരെ എൻഡിഎ നേടിയേക്കാം. 108 സീറ്റിൽ യുപിഎയും 69 സീറ്റിൽ മറ്റുള്ളവരും വിജയിക്കുമെന്നാണ് ഇന്ത്യ ടുഡെ ഫലം വ്യക്തമാക്കുന്നത്.
* സിഎൻഎൻ ന്യൂസ് 18 എൻഡിഎക്ക്ക് 336 സീറ്റുകളും യുപിഎക്ക് 82 സീറ്റും മറ്റുള്ളവർക്ക് 124 സീറ്റുമാണ് പ്രവചിച്ചിക്കുന്നത്.
* ടൈംസ് നൗ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം 306 സീറ്റുകളാണ് എൻഡിഎക്ക് ലഭിക്കുക. 132 സീറ്റ് കോണ്‍ഗ്രസിന് പ്രവചിക്കുന്പോൾ 104 സീറ്റുകളാണ് മറ്റ് പാർട്ടികൾക്ക് ഫലം വ്യക്തമാക്കുന്നു.
* ന്യൂസ് എക്സ് 298 സീറ്റിൽ എൻഡിഎയ്ക്കും 118 സീറ്റിൽ യുപിഎയക്കും 126 സീറ്റിൽ മറ്റ് പാർട്ടികൾക്കും വിജയം നേടുമെന്ന് സൂചിപ്പിക്കുന്നു.
* റിപ്പബ്ലിക് ചാനലിന്റെ എക്സിറ്റ് പോള്‍ ഫലങ്ങൾ പ്രകാരം 287 സീറ്റിലാണ് എൻഡിഎ വിജയിക്കാൻ സാധ്യതയുള്ളത്. യുപിഎക്ക് 128 സീറ്റ് വരെ കിട്ടാം. മറ്റ് പാർട്ടികളും 127 സീറ്റ് വരെ വിജയിക്കാമെന്നും പറയുന്നു.
* എബിപി ന്യൂസാണ് ഇന്ത്യയിൽ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിച്ചിരിക്കുന്നത്. എൻഡിഎക്ക് 267 സീറ്റ് മാത്രമേ ലഭിക്കൂ. യുപിഎയ്ക്ക് 127 സീറ്റ് വരെ മാത്രമേ ലഭിക്കൂവെന്നും മറ്റുള്ളവർ 148 സീറ്റിലും വിജയിക്കുമെന്നാണ് പുറത്തുവന്ന ഫലം.
കേരളം
കേരളത്തില്ൽ 15 മണ്ഡലങ്ങളിൽ യുഡിഎഫ് എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് ബിജെപി സാധ്യത. പത്തനംതിട്ടയിലും പാലക്കാടും ബി.ജെ.പി രണ്ടാമതെന്നും ഫലം പറയുന്നു.
സിഎൻഎൻ ന്യൂസ് 18 മാത്രമാണ് ഇടതുമുന്നണിക്ക് മുന്നേറ്റം ഉണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഇടതുപക്ഷം 13 വരെ സീറ്റുകളിൽ വിജയിക്കുമെന്നാണ് ഇവർ പറയുന്നത്. മറ്റുള്ള ഫലങ്ങൾ 10 മുതൽ 16 സീറ്റ് വരെ യുഡിഎഫിന് മുന്നേറ്റമെന്നാണ് പറയുന്നത്. ബിജെപിക്ക് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ ജയിക്കാനുള്ള സാഹചര്യം ഉണ്ടെന്നും പറയുന്നു.
എക്സിറ്റ് പോൾ ഫലങ്ങൾ സത്യമാകുമോ?
ദേശീയ രാഷ്ട്രീയ ചരിത്രത്തിൽ എക്സിൾ പോൾ ഫലങ്ങൾ വ്യസ്ത്യമാവുകയും എന്നാൽ പാളിപ്പോയതുമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2004ലും 2009ലും ഫലങ്ങൾ പാളിപ്പോയി. 2004ല്‍ ബിജെപി തിരിച്ചുവരുമെന്നായിരുന്നു പ്രവചനമെങ്കിലും അത് പാളി. 2009ൽ യുപിഎയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടാവില്ലെന്നും നീരീക്ഷിച്ചെങ്കിലും അതും പാഴായി. എന്നാൽ ഇവയെ തകിടം മറയ്ക്കുന്ന പ്രവചനമായിരുന്നു 2014-ലേത്. ബിജെപി അധികാരത്തിൽ വരുമെന്ന പ്രവചിച്ചത് തെറ്റിയില്ല