കനത്ത മഴയെ തുടർന്ന് നാലു ദിവസം കൂടി 12 ജില്ലകളിൽ യെല്ലോ അലർട്ട് July 8, 2022 തിരുവനന്തപുരം: മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലും കനത്തമഴ തുടരുന്നു. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മൺസൂൺപാത്തി (Monsoon Trough) അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. തെക്ക്മഹാരാഷ്ട്രാ തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തി (offshore trough) നിലനിൽക്കുന്നു. തെക്കൻ ഒഡിഷക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനു സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലൊടു കൂടിയ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത.ബുധനാഴ്ച പകലും രാത്രിയുമായി കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ 11 സെ.മീ. വീതവും കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ 8 സെ.മീ. വീതവും മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെൽലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത 4 ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത ഉണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തിയും തെക്കൻ ഒഡീഷ-വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്കു സമീപം ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതു കാരണം അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തമാകുന്നതിനാലാണു മഴ കനക്കുന്നത്. കേരള–ലക്ഷദ്വീപ്–കർണാടക തീരങ്ങളിൽ തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 0 Facebook Twitter Google + Pinterest Rejith previous post വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ കളിക്കാനൊരുങ്ങി സഞ്ജു സാംസണ് next post വീട്ടിലും ജോലി സ്ഥലത്തും പ്രശ്നങ്ങൾ ഒഴിയാത്ത നക്ഷത്രക്കാർ ഇവരാണ് You may also like ബിയര്‍ കുപ്പി പൊട്ടിച്ച് കൂട്ടുകാരനെ കുത്തി കൊല പ്പെടുത്താന് ശ്രമിച്ച... October 13, 2020 ട്രെയിന്‍ യാത്രയ്ക്കിടെ പീഡന ശ്രമം; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി October 21, 2020 ഇന്ത്യയിലാദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം, എന്നിട്ടും.. October 13, 2020 പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു October 31, 2020 കറൻസികളിലും, മൊബൈലിലും കൊറോണവൈറസ് 28 ദിവസം വരെ നിൽക്കുമെന്ന് പഠനം October 12, 2020 എംപി സ്ഥാനം ഒഴിയുമെന്ന് ജോസ് കെ മാണി October 14, 2020 വിജയം ആരുടെ കൂടെ? Who won election in India... May 19, 2019 എല്ലാം പറഞ്ഞ് ശിവശങ്കര്‍; ഇനി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് October 30, 2020 കുഞ്ഞിന് ഇന്റർനെറ്റ് കമ്പനിയുടെ പേര് നൽകി; 18 വർഷത്തേക്ക് സൗജന്യ... October 22, 2020 ഈ നാളുകാർക്ക് ദീർഘകാലമായി കാത്തിരുന്ന ആഗ്രഹം നടക്കും, ജോലിയിൽ ഉയർച്ച,... July 5, 2022 Leave a Comment Cancel Reply Δ