കൊറോണ ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ ആലക്കോട് തേർത്തല്ലിയിലാണ് കൊറോണ ബാധിച്ച് വിദ്യാർത്ഥി മരിച്ചത്. ആലക്കോടെ ജിമ്മി ജോസിൻ്റെ മകൻ ചെറുകരകുന്നേൽ ജോസൻ (13) ആണ് കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.കലശലായ ശ്വാസതടസത്തെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലിരിക്കെയായിരുന്നു അന്ത്യം.
ആലക്കോട് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജോസൻ. ഈ മാസം ആറിനാണ് തളിപ്പറമ്പ് ഗവ. ആശുപത്രിയിൽ കൊറോണ പരിശോധനക്ക് വിധേയമായത്. എട്ടിന് പോസിറ്റീവ് ആവുകയായിരുന്നു.
കൊറോണ ബാധിച്ച് കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
previous post