തുടര്‍ച്ചയായ 13 ജയങ്ങള്‍ റെക്കോഡ് ബുക്കിലിടംപിടിച്ച് ക്യാപ്റ്റന്‍ രോഹിത്. July 8, 2022 സതാംപ്ടണ് : കോവിഡ് ഉര്‍ത്തിയ വെല്ലുവിളി മറികടന്ന് ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തിയ മത്സരത്തില്‍ തന്നെ റെക്കോഡിട്ട് ഇന്ത്യന്‍ നായകന് രോഹിത് ശർമ്മ. തുടര്‍ച്ചയായി 13 ട്വന്റി 20 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ നായകനെന്ന നേട്ടമാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലെ ജയത്തോടെ രോഹിത്തിന് സ്വന്തമായത്.കഴിഞ്ഞ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിനു പി ന്നാലെയാണ് രോഹിത്തിന് കീഴില്‍ ഇന്ത്യയുടെ തുടര്വിജയങ്ങളുണ്ടായത്. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ 50 റണ്‍സിനാണ് ഇന്ത്യ, ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ എട്ട് വിക്കറ്റിന് 198 റണ്‍സെടുത്ത ഇന്ത്യയ്ക്കെതിരേ ഇംഗ്ലണ്ടിന്റെ മറുപടി 19.3 ഓവറില്‍ 148 റണ്‍സിന് അവസാനിച്ചു. ഇന്ത്യക്കായി അര്‍ധ സെഞ്ചുറി (51) നേടിയ ഹാര്‍ദിക് 33 റണ്‍സിന് നാല് വിക്കറ്റും വീഴ്ത്തി. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. 0 Facebook Twitter Google + Pinterest Rejith previous post വീട്ടിലും ജോലി സ്ഥലത്തും പ്രശ്നങ്ങൾ ഒഴിയാത്ത നക്ഷത്രക്കാർ ഇവരാണ് next post ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം ജൂലൈ 15ന് You may also like ഐ.പി.എൽ വാതുവയ്പ് സംഘങ്ങൾക്കായി വ്യാപക റെയ്ഡ്; ആറ് സംസ്ഥാനങ്ങളിൽ നിന്ന്... October 12, 2020 വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ കളിക്കാനൊരുങ്ങി സഞ്ജു സാംസണ് July 6, 2022 ഹാര്‍ലി ഇന്ത്യയിലെ നിര്‍മാണ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു August 10, 2020 ഇന്ത്യയുടെ ഓസീസ് പര്യടനം: സഞ്ജുവും വരുൺ ചക്രവർത്തിയും ടി-20 ടീമിൽ October 26, 2020 ഡീഗോ മറഡോണയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍ October 30, 2020 ലോക ഫുട്ബോള്‍ പ്രേമികള്‍ക്ക് നിരാശ നല്കി കൊണ്ട് യുവന്റസ് സൂപ്പര്‍... October 23, 2020 കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു.അഞ്ചു മലയാളികൾ ടീമിൽ October 9, 2020 സിവ ധോണിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി… October 9, 2020 Leave a Comment Cancel Reply Δ