മലപ്പുറം ചേറൂരില്‍ 16കാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യംതള്ളി കോടതി. നാലംഗം സംഘം ബലം പ്രയോഗിച്ച് പ്രതിയുടെ ഉടമസ്ഥതയിലുള്ള കടയിലേക്ക് കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. കുട്ടിയുടെ പരാതിയില്‍ സെപ്റ്റംബര്‍ 23ന് വേങ്ങര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2019 ഡിസംബറില്‍ നടന്ന സമാന സംഭവത്തിലും ഇയാള്‍ പ്രതിയാണ് റിമാന്‍ഡില്‍ കഴിയുന്ന തിരൂരങ്ങാടി കണ്ണമംഗലം ചേറൂര് മുളയത്തില്‍ നിസ്താര്‍ എന്ന നിസാര്‍ (42).
പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ ഇന്നാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളിയത്. പോക്സോ കോടതി ജഡ്ജി ടി പി സുരേഷ് ബാബുവാണ് തള്ളിയത്. 2020 മാര്‍ച്ചിലാണ് കേസിന്നാസ്പദമായ സംഭവം.
കുട്ടിയെ നാലംഗ സംഘം ബലം പ്രയോഗിച്ച് പ്രതിയുടെ ഉടമസ്ഥതയിലുള്ള കടയിലേക്ക് കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. കുട്ടിയുടെ പരാതിയില്‍ സെപ്റ്റംബര്‍ 23ന് വേങ്ങര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2019 ഡിസംബറില്‍ നടന്ന സമാന സംഭവത്തിലും ഇയാള്‍ പ്രതിയാണ്.