ബംഗളുരു: മയക്കുമരുന്ന് കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദ്, ബിനീഷ് കോടി യേരിയുടെ ബിനാമിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഇന്നലെ അറസ്റ്റിലായ ബിനീഷിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇ.ഡി ബംഗളുരു സിറ്റി സിവില്‍ കോടതി യില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുളളത്.
അനൂപിന്റെ ബോസാണ് ബിനീഷ് കോടിയേരിയെന്നും ബിനീഷ് പറയുന്നതെന്തും അനൂപ് ചെയ്യുമെന്നും പല തവണയായി മൂന്നര കോടി രൂപയോളം അനൂപ് മുഹമ്മ ദിന് ബിനീഷ് കൈമാറിയിട്ടുണ്ടെന്നും ഇ.ഡി പറയുന്നു.
ബംഗളുരുവില്‍ റസ്റ്റോറന്റ് നടത്തിയത് ബിനീഷിന്റെ ബിനാമിയായാണ്.
വലിയ സാമ്ബത്തിക ഇടപാടുകള്‍ ഇവര്‍ തമ്മിലുണ്ടെ ന്ന് ഇ.ഡിയോടും നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ യോടും അനൂപ് മുഹമ്മദ് സമ്മതിച്ചിട്ടുണ്ട്.
17ആം തീയതി മുതല്‍ 21 വരെ കസ്റ്റഡിയിലെടുത്ത് അനൂപിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
അനൂപ് പറഞ്ഞ മൊഴിയെക്കുറിച്ച് വ്യക്തത വരുത്താ നാണ് കഴിഞ്ഞ 6ന് ബിനീഷിനെ ചോദ്യം ചെയ്തതെ ന്നും പിന്നീട് ബാങ്ക് രേഖകളിലെ വിവരങ്ങള്‍ ഉപയോഗി ച്ച് ബിനീഷിനെ ചോദ്യം ചെയ്തപ്പോള്‍ സഹകരിക്കാന്‍ ബിനീഷ് തയ്യാറായില്ലെന്നും ഇ.ഡി റിപ്പോര്‍ട്ടില്‍ പറയു ന്നു.
അതുകൊണ്ടാണ് അറസ്റ്റ് ചെയ്തത്. ബിനീഷിനെ ക സ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യണമെന്നും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.