17- മത് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ മോദിക്ക് രണ്ടാമൂഴം. 2014-ലേക്കാളും ന് വിജയമാണ് ഇക്കുറി എൻഡിഎ കൈവരിച്ചത്. ഒറ്റയ്ക്കുള്ള ഭൂരിപക്ഷവുമായാണ് ഈ വിജയം എന്ന പ്രത്യേകതയുമുണ്ട്. എക്സിറ്റ് പോളുകള്‍ ശരിവെയ്ക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.
ഒന്നിച്ചുവളരാം, ഒരുമിച്ച് സമൃദ്ധി നേടാം, എല്ലാവരും ഒന്നിച്ച് കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കാം. എന്നതായിരുന്നു മോദിയുടെ ട്വീറ്റ്. സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്രാവാക്യമാണ് പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചതെന്ന് അമിത് ഷായുടെ പ്രതികരണം.
അതേസമയം കേരളത്തില്‍ എല്‍ഡിഎഫിന് തിരിച്ചടിയായി യുഡിഎഫ് 20-ൽ 19 മണ്ഡലങ്ങളും പിടിച്ചെടുത്തു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ കേരളത്തിലെ വരവ് നിര്‍ണ്ണായകമായതായാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. എക്സിറ്റ് പോള്‍ ഫലങ്ങളെപ്പോലും മറികടന്നുള്ള വിജയമായിരുന്നു യുഡിഎഫിന്റേത്. ആലപ്പുഴ മണ്ഡലത്തിലെ എ.എം. ആരീഫ് മാത്രമാണ് എല്‍ഡിഎഫിന് ആകെ ലഭിച്ചത്. ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല. ശബരിമല വിഷയം കത്തി നിന്ന പത്തനംതിട്ടയിൽപ്പോലും ബിജെപിക്ക് ഒന്നും നേടാനായില്ല. എന്നാൽ ബിജെപിക്കെതിരെയുള്ള പ്രചരണമാണ് എൽഡിഎഫിന് തിരിച്ചടിയായത്.
തമിഴ്നാട്ടില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയത് മാത്രമാണ് ഇടതു മുന്നണിക്ക് ആകെയുള്ള ആശ്വാസം. കോയമ്പത്തൂരില്‍ നിന്നും പി.ആര് നടരാജന്, മഥുരയില്‍ എസ്.വെങ്കടേശന് എന്നിവരും കേരളത്തില്‍ ആലപ്പുഴയില്‍ നിന്നും എ.എം ആരിഫും ഉള്‍പ്പടെ മൂന്ന് എംപിമാരുമായാണ് സിപിഎം ലോക്സഭയിലെത്തുക.