
രോഹിത് ശർമ്മ, വിരാട് കോഹ്ലി, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറഹ്, ഋഷഭ് പന്ത് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് ബി.സി.സിഐ. വിശ്രമം അനുവദിച്ചു. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. വെസ്റ്റ് ഇന്‍ഡീസ് ആതിഥേയത്വം വഹിക്കുന്ന പരമ്പരയിലെ എല്ലാ മത്സരങ്ങളും ട്രിനിഡാഡിലെ ക്വീന്‍സ് പാർക്ക് ഓവലിൽ നടക്കും.
അയര്‍ലന്‍ഡിനെതിരായ മത്സരത്തിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് തുണയായത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു ഇടം നേടിയിട്ടുണ്ട്. ശ്രീലങ്കയ്ക്ക് എതിരായ ഏകദിനത്തിന് ശേഷം ആദ്യമായാണ് സഞ്ജു ഏകദിന ടീമിലേക്ക് എത്തുന്നത്.
ടീം ഇന്ത്യ: ശിഖര്‍ ധവാന് (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ (വൈസ്ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്,
ശ്രേയസ് അയ്യർ, ഇഷാന് കിഷന് (വിക്കറ്റ്കീപ്പര്‍), സഞ്ജു സാംസണ് (വിക്കറ്റ്കീപ്പര്‍), ശാര്‍ദുല്‍ ഠാക്കൂര്‍, യൂസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.