ഉന്നമിട്ടു ഉണ്ട ..; അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ഖാലിദ് റഹ്മാൻ രചനയും സംവിധാനവും നിർവഹിച്ചു മെഗാസ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഉണ്ട .
അന്യ സംസ്ഥാനത്തു ഇലെക്ഷൻ ഡ്യൂട്ടിയുമായി പോകുന്ന മലയാളി പോലീസുകാരും അവരെ നിയന്ത്രിക്കുന്ന മണി എന്ന സബ് ഇൻസ്പെക്ടറും പരിമിതമായ സാഹചര്യത്തിൽ ഉള്ള ജീവിതം വളരെ റിയലിസ്റ്റിക് ആയിട്ടാണ് സംവിധായകൻ ഉണ്ട എന്ന ചിത്രത്തിലൂടെ കാണിച്ചു തരുന്നത് .ഛത്തിസ്ഗട്ടിൽ ആണ് ഭൂരിഭാഗവും ചിത്രീകരിക്ക പെട്ടിരിക്കുന്നത് .പ്രകടനസാത്യതകൾ ഏറെ മികച്ചതാക്കി കൊണ്ട് മമ്മൂട്ടി എന്ന നടൻ മണി എന്ന si കഥാപാത്രത്തെ അനശ്വരമാക്കി എന്നു തന്നെ എടുത്തു പറയേണ്ടി ഇരിക്കുന്നു .ഷെയ്ൻ ടോം ചാക്കോ ,അർജുൻ അശോകൻ , ഗോകുൽ ,എന്നീ നടന്മാരും തങ്ങളുടെ റോൾ ഗംഭീരമാക്കുക തന്നെ ചെയ്തു .യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരു പത്രവാർത്തയിൽ നിന്നുമാണ് ഉണ്ട എന്ന സിനിമയുടെ ജനനം .മാവോയിസ്റ്റ് ആക്രമണം ഉള്ള ഒരു സ്ഥലത്തേക്ക് പോകുന്ന പോലീസുകാരുടെ അവസ്ഥ തന്നെയാണ് ചിത്രം ഫോക്കസ് ചെയുന്നത് .സജിത്ത് പുരുഷന്റെ മികച്ച ഛായാഗ്രഹണവും ചിത്രത്തെ വേറിട്ടതാക്കുന്നു .ഹർഷദ് എന്ന തിരക്കഥാകൃത്തിന്റെ തിരക്കഥയും ചിത്രത്തിന് ബലം വയ്ക്കുന്നു .കൃഷ്ണൻ സേതുകുമാർ ആണ് ചിത്രത്തിന്റെ നിർമാതാവ് .ഉണ്ട ഉന്നം ചെയുന്നത് അതിലെ കഥാപാത്രങ്ങളെയും ജീവിത സാഹചര്യങ്ങളെയും ആണ് .ധൈര്യമായി തീയേറ്ററിൽ പോയി കാണാവുന്ന ഒരു ചിത്രം തന്നെയാണ് ഉണ്ട എന്ന സിനിമ ..
ഉന്നമിട്ടു ഉണ്ട ..ഒരു അവലോകനം .
previous post