കണ്ണൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ പീഡനശ്രമം നടന്ന സംഭവത്തില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടു ത്തി.
കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാ ണ് മൊഴി രേഖപ്പെടുത്തിയത്. കണ്ണൂര്‍ അണ്ടലൂര്‍ സ്വദേ ശി ദീക്ഷിത് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കൊല്ലം സ്വ ദേശിയായ 24കാരിയാണ് പരാതി നല്‍കിയത്.
പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത് .
പെണ്‍കുട്ടിയും പ്രതിയും മുന്പരിചയക്കാരായിരുന്നു.
ഇരുവരും കണ്ണൂരില്‍ ഒരേ സ്ഥാപനത്തില്‍ നേരത്തെ ഒരുമിച്ച് ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്.കോഴിക്കോ ട്ടേക്കുള്ള യാത്രാമധ്യേയാണ് തീവണ്ടിയില്‍ വച്ച് കൊ ല്ലം സ്വദേശിയായ യുവതിയെ പ്രതി കടന്നു പിടിച്ചത്.
കഴിഞ്ഞ മാസം അമിതമായി ഗുളികകള്‍ കഴിച്ച് യുവ തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയിലായ ഇവ രെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡ നവിവരം പൊലീസിനെ അറിയിച്ചത്.
തുടര്‍ന്ന് യുവതി നല്കിയ പരാതിയുടെ അടിസ്ഥാന ത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ധര്‍മ്മടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാ ണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഐ പി സി 354, 354 a, 506 എന്നീ വകുപ്പുകള്‍ ചേര്ത്താ ണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കേസില്‍ നിന്ന് പിന്മാറാന് ഭീഷണിപ്പെടുത്തിയതായും സമ്മര്‍ദ്ദം ചെലുത്തിയതായും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.