പാലാരിവട്ടം മേല്‍പ്പാലത്തിന്റെ മൂന്നാമത്തെ സ്പാന്‍ പൊളിക്കുന്ന ജോലികള്‍ വ്യാഴാഴ്ചയോടെ
ആരം ഭിക്കും.മഴ തടസ്സപ്പെടുത്തിയില്ലെങ്കില്‍ രണ്ടാം സ്പാനിലെ ഗര്‍ ഡ റും സ്ലാബുകളും നീക്കുന്ന ജോലികള്‍ ബുധനാഴ്ച പൂര് ത്തയാകും.ആകെയുള്ള 19 സ്പാനുകളില്‍ 17 എണ്ണമാണ് മാറ്റേണ്ടത്. പകരം സ്ഥാപിക്കേണ്ട ഗര്‍ഡറുകളുടെ നിര്മാണജോ ലികള്‍ മുട്ടത്തെ യാര്‍ഡില്‍ പുരോഗമിക്കുകയാണ്.
രണ്ടാമത്തെ സ്പാനിലെ സ്ലാബുകള്‍ മുറിച്ചുനീക്കുന്ന ജോലികളാണ് ഞായറാഴ്ച നടന്നത്. മീഡിയനും വശ ങ്ങളിലെ കോണ്‍ക്രീറ്റ് മതിലും പൊളിക്കുന്നത് ഒപ്പം നടക്കുന്നു.ഗര്‍ഡറുകള്‍ മുറിച്ചുനീക്കുന്ന ജോലികള്‍ തിങ്കളാഴ്ച രാത്രിയോടെ ആരംഭിക്കും. ജര്‍മന്‍ നിര്‍മിത വയര്‍ സോയും വാള് സോയും ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് മുറിക്കുന്നത്. രണ്ടുവശത്തും ക്രെയിനില്‍ ഉയര്‍ത്തി പ്പിടിച്ചശേഷമാണ് വാള് സോ ഉപയോഗിച്ച് മുറി ക്കു ന്നത്