കോവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്സണ് ആന്റ് ജോണ്സണ്. പരീക്ഷണം നടത്തിയവരില്‍ ഒരാളുടെ ആരോഗ്യ നില മോശമായ സാഹചര്യത്തിലാണ് പരീക്ഷണം അവസാന ഘട്ടത്തിലാണെങ്കിലും ഈ തീരുമാനമെടുക്കാന്‍ കാരണം.പരീക്ഷിച്ച ഒരാളുടെ നില ഗുരുതരം
താത്കാലികമായാണ് മൂന്നാംഘട്ട പരീക്ഷണം നിർത്തിവച്ചതെന്നാണ് വിവരം.
സെപ്റ്റംബർ 23നാണ് ജോൺസൺ ആൻഡ് ജോൺസന്റെ വാക്സിൻ പരീക്ഷണം അവസാനഘട്ടത്തിലേക്ക് കടന്നത്. അമേരിക്കയിൽ അടക്കം അറുപതിനായിരത്തോളം പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടന്നുവന്നത്.