ഞങ്ങള്‍ രണ്ടുപേരാണെങ്കിലും ഒരുമിച്ച് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്.
മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ വാസന്തിയുടെ സംവിധായകരാണ് സഹോദരന്മാരായ ഷിനോസ് റഹ്മാനും സജാസ് റഹ്മാനും.
2015ല്‍ കളിപ്പാട്ടക്കാര്‍ എന്ന ചിത്രം ഒരുക്കിയാണ് ഇവര്‍ കടന്നു വരുന്നത്. അറിയപ്പെടുന്ന താരങ്ങള്‍ ആരും ഉണ്ടായിരുന്നില്ല. 2016ല്‍ ചിത്രീകരിക്കുകയും ജോലികള്‍ പൂര്‍ത്തിയാകുകയും ചെയ്ത സിനിമയാണ് വാസന്തി. പല കാരണത്താല്‍ വൈകിപ്പോകുകയായിരുന്നു. ഇവര്‍ സ്വതന്ത്ര സിനിമയുടെ ആളുകളാണ് എന്നും പറഞ്ഞു.
കൂടാതെ , അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അങ്ങള്ക്കും അഭിമുഖീകരിക്കേണ്ടി വന്നു. നിര്‍മാതാക്കളുടെ പിന്‍ബലം കിട്ടാറില്ല. സിജോയും ശബരീഷ് വര്‍മ്മയും സുഹൃത്തുക്കളാണ്. അവര്‍ നിര്‍മാതാക്കളും അഭിനേതാക്കളുമായി. സ്വാസികയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യമായി ലഭിച്ച അംഗീകാരമാണിത്. അതിന്റെ സന്തോഷം വലുതാണെന്നും റഹ്മാന് ബ്രദേഴ്സ് പറയുന്നു.
വാസന്തിയുടെ എഡിറ്റിംഗ് ജോലികള്‍ നിര്‍വഹിച്ചതും ഷിനോസ് റഹ്മാനാണ്. തൊമാബ എന്ന ചിത്രത്തിന്റെ എഡിറ്ററുമാണ് അദ്ദേഹം. തിയേറ്റര്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദം നേടിയ സജാസ് സജീവ നാടക പ്രവര്ത്തകന് കൂടിയാണ് . അടുത്ത സിനിമ എപ്പോള്‍ സംഭവിക്കുമെന്ന് റഹ്മാന് ബ്രദേഴ്സിന് പറയാനാകില്ല. മികച്ച തിരക്കഥാ കൃത്തിനുള്ള പുരസ്കാരവും റഹ്മാന് ബ്രദേഴ്സിനാണ് കര സ്ഥമാക്കിയത്. ആലുവ കടുങ്ങല്ലൂരാണ് ഇവരുടെ നാട്.