തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സ്വകാര്യവത്കരണം കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ഹർജി തള്ളി കൊണ്ട് കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം വിമാനത്താവളം ആദാനി ഗ്രൂപ്പിന് പാട്ടത്തിന് കൈമാറാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തുകൊണ്ടാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
ഇതേ വിഷയത്തിൽ ഏഴോളം ഹർജികൾ ഹൈക്കോടതിയ്ക്ക് മുന്നിലെത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ എതിർത്തുകൊണ്ടും അനുകൂലിച്ചുകൊണ്ടുമുള്ളതായിരുന്നു ഈ ഹർജികൾ.