ഹോട്ടലുകളും റസ്റ്ററന്റുകളും സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ July 6, 2022 ന്യൂഡൽഹി : ഹോട്ടലുകളും റസ്റ്ററന്റുകളും ഉപഭോക്താക്കളിൽ നിന്ന് സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.സർവിസ് ചാ ർജ് ഈടാക്കുന്ന ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും എതിരെ ദേശീയ ഉപഭോക്തൃ ഹെൽപ്ലൈനായ 1915ൽ പരാതി നൽകാമെന്നും അതോറിറ്റി ഉത്തരവിൽ പറയുന്നു.സർവിസ് ചാർജ് മറ്റേതെങ്കിലും പേരിൽ ഈടാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഭക്ഷണത്തോടൊപ്പം ബില്ലിൽ സർവിസ് ചാർജ് ചേർക്കരുത്. സർവിസ് ചാർജ് ഉപഭോക്താവിന് താല്പര്യമുണ്ടെങ്കിൽ മാത്രം നൽകേണ്ട ഒന്നാണ്. ഇത് ഉപഭോക്താവിനെ അറിയിക്കണം . സർവിസ് ചാർജ്ന ൽകൽ ഉപഭോക്താവിന്റെ വിവേചനാധികാരമാണ്. അതിനായി നിർബന്ധിക്കരുതെന്നും നിർദേശത്തിൽ പറയുന്നു .ഹോട്ടലുകളും റസ്റ്ററന്റുകളും സർവിസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ വ്യാപകമായതിനെ തുടർന്നാണ് മാർഗ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. 0 Facebook Twitter Google + Pinterest Rejith previous post മാറ്റിവെച്ച PSC പരീക്ഷകളും പുതുക്കിയ തീയതിയും.. next post കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻവർക്കേഴ്സ് വെൽഫെയർ ബോർഡിൽ ഒഴിവ് You may also like അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന് തൂങ്ങി മരിച്ചു October 15, 2020 എൽഡിഎഫ് പ്രവേശനം; സിപിഐ സംസ്ഥാന നിർവ്വാഹക സമിതി യോഗം നാളെ October 20, 2020 വികെ ജയരാജ് പോറ്റി ശബരിമലയിലെ പുതിയ മേൽശാന്തി; രജികുമാർ എം.... October 17, 2020 പാർട്ടി ആസ്ഥാനത്തിലെ ബോർഡിൽ മാറ്റം വരുത്തി കേരള കോൺഗ്രസ് (എം) October 14, 2020 സ്റ്റാറ്റസ് തട്ടിപ്പ്; സോഷ്യല് മീഡിയ അക്കൌണ്ടുകളിലെ സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന... October 8, 2020 കോൺഗ്രസ് അംഗത്വം രാജിവെച്ച് ഖുശ്ബു October 12, 2020 സംസ്ഥാനത്ത് വീണ്ടും നിപ… ഭയപ്പെടലല്ല, കരുതലാണ് വേണ്ടത്… Nipah Virus... June 5, 2019 ബോംബ് കണ്ടെത്താൻ വരുന്നു: മെലനോയ്സ്, ബീഗിൾ October 22, 2020 കേരള സ്കൂൾ ശാസ്ത്രോത്സവം നവംബർ 15 മുതൽ 18 വരെ November 14, 2024 അജ്ഞാത സംഘം ജാർഖണ്ഡ് മുക്തിമോർച്ച നേതാവിനേയും ഭാര്യയേയും വെടിവച്ച് കൊന്നു October 11, 2020 Leave a Comment Cancel Reply Δ