ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായതിന് പിന്നാലെ ആരോഗ്യാവസ്ഥയെ കുറിച്ച് പ്രതികരിച്ച്
ഇതിഹാസ താരം കപില്‍ ദേവ്. ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്ന് കപില്‍ ദേവ് പറഞ്ഞു.
എല്ലാവരുടേയും കരുതലിനും സ്നേഹത്തിനും നന്ദി.
നിങ്ങളുടെ നല്ല ആശംസകള്‍ എന്നെ കീഴ്പ്പെടുത്തുന്നു.
ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ പാതയിലാണ്
കപില്‍ ദേവ് ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണിയോടെയാണ് കപില്‍ ദേവിനെ ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ച ത്.
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ അദ്ദേഹത്തെ ഉടനെ തന്നെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയ മാക്കിയതായി ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബു ള്ളറ്റിനില് വ്യക്തമാക്കിയിരുന്നു.
ആന്‍ജിയോപ്ലാസ്റ്റി വിജയകരമായിരുന്നു എന്നും, ഉടനെ തന്നെ അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കു മെന്നും ഇന്ത്യന്‍ മുന്‍ താരം മദന്‍ ലാലും പ്രതികരിച്ചിരു ന്നു