ഇന്റർനെറ്റ് ദാതാവിന്റെ പേര് കുഞ്ഞിന് നൽകിയ ദമ്പതികൾക്ക് 18 വർഷത്തേക്ക് സൗജന്യ വൈഫൈ നൽകി കമ്പനി. സ്വിസ് ഇന്റർനെറ്റ് പ്രൊവൈഡറായ ടൈ്വഫൈ ആണ് സൗജന്യ ഇന്റർനെറ്റ് നൽകിയത്.
കഴിഞ്ഞ ദിവസമാണ് ‘ടൈ്വഫസ്’ അല്ലെങ്കിൽ ‘ടൈ്വഫിയ’ എന്ന പേര് കുഞ്ഞിന് നൽകിയാൽ 18 വർഷത്തേക്ക് സൗജന്യമായി ഇന്റർനെറ്റ് നൽകാമെന്ന പരസ്യം ടൈ്വഫൈ നൽകുന്നത്. ആൺകുഞ്ഞാണെങ്കിൽ ടൈ്വഫസ് ന്നെും പെൺകുഞ്ഞാണെങ്കിൽ ടൈ്വഫിയ എന്നുമാണ് നൽകേണ്ടത്. ഇതിന് പിന്നാലെയാണ് സ്വിറ്റ്സർലാൻഡ് സ്വദേശികളായ ദമ്പതികൾ ഓഫർ സ്വീകരിച്ച് വാഗ്ദാനം ചെയ്ത സമ്മാനം സ്വീകരിക്കുന്നത്.
കുഞ്ഞിന്റെ പേര് സൂചിപ്പിക്കുന്ന ജനന സർട്ടിഫിക്കേറ്റും ഒപ്പം ചിത്രവും കമ്പനിയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. ടൈ്വഫൈ കമ്പനി നടത്തുന്ന വേരിഫിക്കേഷന് ശേഷമാണ് സമ്മാനം നൽകുക.
30 വയസും 35 വയ്സുമുള്ള ദമ്പതികളാണ് ഈ വിചിത്ര ഓഫർ സ്വീകരിച്ചിരിക്കുന്നത്. കുഞ്ഞിന്റെ ആദ്യ പേരല്ല ടൈ്വഫിയ എന്നത്, മറിച്ച് രണ്ടാമത്തെ പേരാണ്. മൂന്ന് പേരുകളാണ് കുഞ്ഞിനുള്ളത്. എന്നിരുന്നാലും ദമ്പതികൾ സമ്മാനത്തിന് അർഹമായി. തങ്ങളുടെ വ്യക്തിവിവരങ്ങൾ പുറത്തുവിടാൻ ഉദ്ദേശിച്ചിട്ടില്ല ദമ്പതികൾ.