ചെല്ലങ്കാവ് വ്യാജ മദ്യ ദുരന്തത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി. സിപിഐഎം ആരോപണം ഉന്നയിച്ചതുകൊണ്ടായില്ല, പ്രതിയെ അറസ്റ്റ് ചെയ്യാത്തത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും കോളനിയില്‍ ഏര്‍പ്പെടുത്താത്തത് സര്‍ക്കാരിന്റെ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജ മദ്യ ദുരന്തം നടന്ന ചെല്ലങ്കാവ് കോളനി സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു കെ. സുരേന്ദ്രന്.