പാലാ സീറ്റ് വിട്ടു നൽകില്ലെന്ന് മാണി സി കാപ്പൻ എംഎൽഎ. പാലാ മാണിയെ സംബന്ധിച്ച് ഭാര്യയാകും. പക്ഷേ തന്റെ ചങ്കാണ്. ജയിച്ച സീറ്റ് വിട്ടു നൽകാൻ സാധിക്കില്ലെന്നും ജയിച്ച സീറ്റുകള്‍ വിട്ട് നല്‍കേണ്ടതില്ല എന്നതാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം . യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തതാണ് പാലാ സീറ്റ്. അത് കൈമാറാനാകില്ല. വൈകാരിക ബന്ധം പറഞ്ഞ് ആരും പാലായിലേക്ക് വരേണ്ട ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫിലേക്ക് വരികയാണെങ്കില്‍ സ്വാഗതം ചെയ്യുന്നു . ജോസ് കെ മാണി വന്നതുകൊണ്ട് പാലായിൽ പ്രത്യേകിച്ച് ഗുണമില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു ഇടതു മുന്നണിയിൽ ഉറച്ചു നിൽക്കാനാണ് തങ്ങളുടെ തീരുമാനമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.
കാനം രാജേന്ദ്രനെ എപ്പോഴും കാണാറുണ്ട്. രാഷ്ട്രീയ ചർച്ചകൾ നടത്താൻ അല്ല കഴിഞ്ഞദിവസം കാനത്തെ കണ്ടത്. സീറ്റ് പിടിച്ചെടുത്ത എൻസിപിക്കാണ് ഇപ്പോൾ പാലായുമായി ആത്മബന്ധമെന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു.