നവജാതശിശുവിനെ അനാഥാലയത്തിന് മുന്നില്‍ ഉപേക്ഷിച്ച് കടന്ന കേസില്‍ ദമ്ബതിമാര്‍ അറസ്റ്റില്‍.പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നില്‍ കുഞ്ഞിനെ ഉപേക്ഷിച്ച കേസിലാണ് കോട്ടയം അയര്‍ക്കുന്നം സ്വദേശികളെ കാഞ്ഞാര്‍ പൊലീസ് അറസ്റ്റ് ചെയ്തതത്. അയര്‍ക്കുന്നം തേത്തുരുത്തില് അമല്‍ കുമാര്‍ (31), ഭാര്യ അപര്‍ണ (26) എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ഇരുവരും പിണക്കത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.കാഞ്ഞാര്‍ പൊലീസ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ- അമല്‍ കുമാര്‍-അപര്‍ണ ദമ്ബതികള്‍ക്ക് രണ്ടു വയസായ ഒരു കുട്ടിയുണ്ട്. ഇതിനിടെ അപര്‍ണ വീണ്ടും ഗര്‍ഭിണിയായി. ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വത്തെച്ചൊല്ലി ഇരുവരും തമ്മില്‍ പിണങ്ങി കഴിയുകയായിരുന്നു.കുട്ടിയുണ്ടാകുമ്ബോള്‍ അനാഥാലയത്തില്‍ ഏല്‍പ്പിക്കാനും ഒന്നിച്ചു താമസിക്കാനുമായിരുന്നു പിന്നീട് ഇവര്‍ തമ്മിലുണ്ടാക്കിയ ധാരണ. ഇതിനിടെ പെരുവന്താനം സ്വദേശിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്നും അയാള്‍ അത്മഹത്യചെയ്തെന്നും അപര്‍ണ ഭര്‍ത്താവിനെ ധരിപ്പിക്കുകയായിരുന്നു.കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് അപര്‍ണയ്ക്കു പ്രസവവേദനയുണ്ടായി. തുടര്‍ന്ന് സുഹൃത്തിന്റെ വാഹനത്തില്‍ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അമല്‍ കുമാര്‍ തീരുമാനിച്ചു. ഇതിനായി തൊടുപുഴയിലേക്ക് വരുമ്ബോള്‍ വാഹനത്തില്‍വച്ച് അപര്‍ണ പ്രസവിച്ചു. അമല്‍ കുമാറാണ് വാഹനം ഓടിച്ചിരുന്നത്. തുടര്‍ന്ന് തൊടുപുഴയിലെത്തി നടത്തിയ അന്വേഷണത്തിലാണ് പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നില്‍ കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പന്നിമറ്റത്തെത്തി പ്രദേശവാസിയോട് അനാഥാലയത്തിലേക്കുള്ള വഴി തിരക്കി. കടയില്‍നിന്ന് വാങ്ങിയ കത്രികയുപയോഗിച്ച് ഭാര്യ തന്നെ പൊക്കിള്‍ക്കൊടി മുറിച്ചശേഷമാണ് പന്നിമറ്റത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത്.തിരികെപ്പോയ ഇവര്‍ നെല്ലാപ്പാറയിലെത്തി വണ്ടിയിലെ രക്തം കഴുകിക്കളഞ്ഞ് നാട്ടിലേക്ക് മടങ്ങി. വണ്ടി ഉടമയ്ക്ക് കൈമാറി. പന്നിമറ്റത്തെ സി.സി.ടി.വി.ദൃശ്യം നോക്കി വണ്ടിയുടെ നമ്ബര്‍ മനസ്സിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ഭാര്യയെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാക്കി. ഭര്‍ത്താവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.എസ്ഐ.മാരായ പി.ടി.ബിജോയി ഇസ്മായില്‍, എഎസ്ഐ. ഉബൈസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷാജഹാന്, അശ്വതി, കെ.കെ.ബിജു, ജോയി, അനസ്, ബിജു ജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.