
കാരണങ്ങളെ നമുക്ക് ജന്മനാല് ഉള്ളതും പിന്നീട് വരുന്നതുമായി തരംതിരിക്കാം. ഇതില്‍ ജന്മനാ ഉള്ളതില്‍ Immotile Cilia Syndrome, Alpha-1 ആന്റിട്രൈപ്സിന് അപര്യാപ്തതപ്ത തുടങ്ങിയ കാരണങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് ചെറുപ്രായത്തില്‍ തന്നെ തുടങ്ങും. എന്നാല്‍ കൂടുതലായി കണ്ടുവരുന്നത് പിന്നീട് വരുന്ന കാരണങ്ങളാണ്. ഇതില്‍ ചെറുപ്പത്തില്‍ ഉണ്ടാകുന്ന വില്ലന്‍ചുമ, ചിക്കന്‍പോക്സ്, മീസില്‍സ്, ടിബി,ന്യൂമോണിയ, അനിയന്ത്രിതമായ ആസ്മ തുടങ്ങിയവയാണ്.
ലക്ഷണങ്ങള്‍
വിട്ടു മാറാത്ത കഫത്തോടുകൂടിയുള്ള ചുമ, ചുമയ്ക്കുമ്പോള്‍ കഫത്തില്‍ രക്തത്തിന്റെ അംശം കാണുക, കഫത്തിനും ശ്വാസത്തിനും നാറ്റം ഉണ്ടാവുക, ശ്വാസംമുട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ബ്രോങ്കിയക്ടാസിസ്രോഗിക്ക് കഫത്തില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം വിട്ടു മാറാത്തപനിയും ചുമയും കഫക്കെട്ടും ഉണ്ടാകാം.
രോഗനിര്‍ണയം
നെഞ്ചിന്റെ എക്സ്റേ ഉപകാരപ്പെടുമെങ്കിലും ഹൈ റെസല്യൂഷൻ സിടി സ്കാന്ആണ് പ്രധാനപ്പെട്ട പരിശോധനാരീതി. ഇതോടൊപ്പം പള്‍മനറി ഫങ്ഷന് ടെസ്റ്റ് ചെയ്ത് ശ്വാസതടസ്സം ഉണ്ടോ എന്നും നോക്കാവുന്നതാണ്. കഫ പരിശോധന നടത്തി അണുബാധ, ക്ഷയരോഗത്തിന്റെ പരിശോധനകളും ചെയ്യേണ്ടതാണ്.
ചികിത്സ
ചികിത്സയില്‍ പ്രധാനം അണുബാധ നിയന്ത്രിക്കുക എന്നതാണ്. ഇതിനായി കഫം തട്ടി കളയുന്ന പോസ്റ്റ്ൽ ഡ്രൈവജ് ചെയ്യേണ്ടതാണ്. ഇതോടൊപ്പം ശ്വാസംമുട്ട് ഉണ്ടെങ്കില്‍ ഇന്‍ഹെയ്ലര്‍ ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്. രോഗം കടുക്കുന്ന അവസരങ്ങളില്‍
ഓക്സിജന്‍ തെറാപ്പി, ആന്റിബയോട്ടിക് തുടങ്ങിയ വേണ്ടിവരും. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ രീതിയാണ് ശസ്ത്രക്രിയ ചെയ്ത് കേടായ ഭാഗം എടുത്തു മാറ്റുന്നത്. എന്നാല്‍ ഇത് എളുപ്പം ചെയ്യാവുന്നതല്ല. ശ്വാസകോശ അണുബാധ ഉണ്ടാകാതിരിക്കാന്‍ ചില കുത്തിവയ്പ്പുകള്‍ എടുക്കാവുന്നതാണ്. ഇതില്‍ പ്രധാനമായും ന്യൂമോകോക്കൽ കുത്തിവയ്പ്പും വര്‍ഷാവര്‍ഷം എടുക്കുന്ന ഇൻഫ്ലുവൻസ കുത്തിവയ്പ്പും ആണുള്ളത്. ബ്രോങ്കിയക്ടാസിസ് എന്ന രോഗം ചികിത്സിച്ചില്ലെങ്കില്‍ ശ്വാസകോശ സ്തംഭനവും ഹൃദയസംബന്ധമായ
അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ രോഗ ലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ വിദഗ്ധ ഡോക്ടറെക്ട സമീപിച്ചു വേണ്ട ചികിത്സ തേടേണ്ടത് അനിവാര്യമാണ്.