ദിലീപിന്റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി, കോടതിയില്‍ തന്ത്രപൂർവ്വമായ നീക്കവുമായി പ്രോസിക്യൂഷന്
കൊച്ചി: നടന് ദിലീപിന്റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. പ്രോസിക്യൂഷന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. അടുത്ത വെള്ളിയാഴ്ച ഹർജി വീണ്ടും ഹൈക്കോടതി പരിഗണിക്കും. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപ് അടക്കമുള്ള മുന്‍കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരുകയും ചെയ്യും.