2024 ലെ അന്താരാഷ്ട്ര വ്യവസായ പ്രദർശനം ഡിസംബർ 13 മുതൽ 15 വരെ കൊച്ചി കാക്കനാട് കിൻഫ്ര ഇൻർനാഷണൽ എക്സിബിഷൻ സെൻ്ററിൽ നടക്കും. സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനും മെട്രോ മാർട്ടും സംയോജിതമായി സംഘടിപ്പിക്കുന്ന വ്യവസായ പ്രദർശനം ഡിസംബർ 14ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എംഎസ്എംഇ, കിൻഫ്ര, വ്യവസായ വകുപ്പ് തുടങ്ങിയവരുടെ സഹായത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്പനികളും വിദേശത്ത് നിന്നുള്ള യന്ത്രനിർമാതാക്കളും ഈ എക്സ്പോയുടെ ഭാഗമാകും. ഇതിനായി ശീതീകരിച്ച നാല് പവിലിയനുകളിലായി 250 ൽ അധികം സ്റ്റാളുകൾ ഈ വ്യവസായ പ്രദർശനത്തിന്റെ ഭാഗമാകും. മൂന്ന് ദിവസങ്ങളിലായി ക്രമീകരിച്ചിട്ടുള്ള ഈ എക്സ്പോയിൽ നിരവധി വ്യവസായികളും വാണിജ്യ പ്രമുഖരും പങ്കാളികളാകും. വ്യവസായ പ്രദർശന വേദികളിൽ പ്രോജക്ട് അവതരണങ്ങളും സെമിനാറുകളും നടക്കും. ഡിസംബർ 15 ന് നടക്കുന്ന സമാപനസമ്മേളനം കേന്ദ്ര എംഎസ്എംഇ മന്ത്രി ജിതിൻ റാം ഉദ്ഘാടനം ചെയ്യും. വ്യവസായ പ്രദർശനത്തിൽ സൗജന്യമായി പങ്കെടുക്കാൻ www.iiie.in എന്ന വെബസൈറ്റ് വഴിയോ [email protected] എന്ന ഇ മെയിൽ വഴിയോ ബന്ധപ്പെടുക.
ശില്പ സുദർശൻ
Highlight : India International Industrial Expo 2024