സരസ്വതി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് കൂത്തനൂർ സരസ്വതി അമ്മൻ ക്ഷേത്രം. ത്രിവേണി സംഗമത്തിൽ കുളിച്ച് മക്കളുടെ വിദ്യാഭ്യാസത്തിനും മുൻ ജന്മങ്ങളിൽ നിന്നുള്ള മോചനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതിനുമായി ഭക്തർ ഇവിടേക്ക് വരുന്നു. തമിഴ്നാട്ടിലെ മയിലാദുരൈയിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള ഈ ക്ഷേത്രം ദേവി സരസ്വതിക്കായി സമർപ്പിച്ചിരിക്കുന്നു. ക്ഷേത്ര പ്രതിഷ്ഠയായ ദേവി വെള്ള നിറത്തിലുള്ള താമരയിൽ ഇരിക്കുന്നതിനാൽ വെളുത്ത താമരപ്പൂക്കൾ ദേവിക്ക് സമർപ്പിക്കുന്നതാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്ന്. പൗർണ്ണമി രാത്രികളിൽ കുട്ടികളെ ഈ ക്ഷേത്രത്തിൽ കൊണ്ടുവന്ന് അവരുടെ നാവിൽ “ഓം” എന്ന് എഴുതിയാൽ ആ കുട്ടികൾ മികച്ച പ്രഭാഷകരും കവികളും സംഗീതജ്ഞരുമായി മാറുമെന്ന് വിശ്വസിക്കപ്പെടുന്നു. ആഴ്ചയിലെ എല്ലാ ദിവസവും ഇവിടെ ആരാധന നടത്തുന്നു എങ്കിലും വിദ്യാഭ്യാസത്തിലും വിജ്ഞാനത്തിലും മികവ് പുലർത്താൻ പൂജകൾ ബുധനാഴ്ചകൾ ചെയ്യുന്നതാണ് ഉത്തമമെന്നും പറയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ സരസ്വതി ദേവിയെ ആരാധിക്കുന്ന ഓരോ വ്യക്തികൾക്കും ബുദ്ധിയും ജ്ഞാനവും ലഭിക്കുമെന്നും വിദ്യാർത്ഥികൾക്ക് പഠനത്തിൽ മുന്നിലെത്താൻ കഴിയുമെന്നും വിശ്വസിക്കപ്പെടുന്നു.
അറിവിന്റെ ദേവി കുടികൊള്ളുന്ന മഹാ സരസ്വതി അമ്മൻ ക്ഷേത്രം
previous post