വയറുവേദന പലപ്പോഴും അനുഭവപ്പെടുന്നു. ചില സാഹചര്യങ്ങളിൽ ഇത് സ്വയം പരിഹരിക്കപ്പെടുന്നു. എന്നാൽ ചിലപ്പോൾ ഡോക്ടറുടെ സഹായം ആവശ്യമായി വന്നേക്കാം. നമ്മുടെ ശരീരത്തിൽ ഒഴിവാക്കാൻ കഴിയാത്ത അവയവമാണ് വയർ. വയറിൽ തന്നെ ഒരുപാട് അവയവങ്ങളുണ്ട്. ആ അവയവങ്ങളുടെയെല്ലാം ഒരു ആവരണം മാത്രമാണ് വയർ. കരൾ, പിത്തസഞ്ചി പാൻക്രിയാസ്, ചെറുകുടൽ, വലിയ കുടൽ, ആമാശയം തുടങ്ങി നമ്മുടെ ദഹനവ്യവസ്ഥയെ സഹായിക്കുന്ന എല്ലാ അവയവങ്ങളും വയറിനുള്ളിലാണുള്ളത്. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ എല്ലാവർക്കും സർവ്വസാധാരണമാണ്. എന്നാൽ വയറിളക്കം, വയറുവേദന, ഛർദി തുടങ്ങിയ പ്രശ്നങ്ങൾ പതിവായി മാറുന്നതിന് കാരണങ്ങളുണ്ട്. ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ അണുബാധ ഉണ്ടാകാറുണ്ട്. എന്നാൽ അത് സ്ഥിരമല്ല വന്നു പോകുന്നതാണ്. പക്ഷെ സ്ഥിരമായി ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ പെപ്റ്റിക് അള്സള് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. വയറിന് കഠിനമായ വേദന ഉണ്ടാകുന്നതാണ് ഇതിന്റെ ലക്ഷണം. കൃത്യമായ ചികിത്സയിലൂടെ മാത്രമേ ഇത് മാറ്റാൻ കഴിയൂ.
സ്ട്രെസ്, മദ്യപാനം, പുകവലി എന്നിവയെല്ലാം വയറ്റിലെ പ്രശ്നങ്ങള്ക്ക് കാരണമാകാറുണ്ട്. വയറുവേദനയുടെ കാരണം കണ്ടെത്തിയാൽ മാത്രമേ പരിഹാരവും എളുപ്പമാവുകയുള്ളു. ധാരാളം പച്ചക്കറികളും പഴവർഗങ്ങളും തൈരും കഴിക്കുന്നത് വയറിന്റെ അസ്വസ്ഥതകൾ കുറക്കാൻ നല്ലതാണ്. തൈരുപോലുള്ള തണുത്ത ആഹാരങ്ങൾ വയറിന് തണുപ്പ് നൽകുന്നു. ശരീരത്തിന്റെ സകലവിധ പ്രവർത്തനങ്ങൾക്കും വെള്ളം ആവശ്യമാണ്. അതിനാൽ ധാരാള വെള്ളം കുടിക്കുക. പുറത്തുള്ളതും മസാല ചേർന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. രാത്രി സമയങ്ങളിൽ മിതമായി ഭക്ഷണം കഴിക്കുകയും രാത്രി വൈകി ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്നത് നല്ലതാണ്. പ്രധാനമായും സ്ട്രെസ് കുറക്കുക, കൃത്യമായ വ്യായാമം ശീലിക്കുക, പുകവലി, മദ്യപാനം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഗുണകരമായിരിക്കും.
ശില്പ സുദർശൻ
Highlight : Stomach pain may be caused by a variety of issues from gas to more serious conditions like appendicitis or Crohn’s disease