പ്രമേഹം അല്ലെങ്കിൽ ഡയബെറ്റിസ് പണ്ടൊക്കെ പ്രായമായവരിൽ കണ്ടുവന്നിരുന്ന രോഗാവസ്ഥയാണ്. എന്നാൽ ഇന്ന് പ്രായഭേദമന്യേ ചെറിയ കുട്ടികളിൽ പോലും പ്രമേഹരോഗം കാണപ്പെടുന്നു. ജീവിത രീതികളും ഭകഷണശൈലിയുമാണ് പ്രമേഹം ഉണ്ടാകാനുള്ള കാരണങ്ങളിലൊന്ന്. പാരമ്പര്യം, സ്ട്രെസ്, വ്യായാമക്കുറവ്, ചില മരുന്നുകൾ, ചില രോഗാവസ്ഥകൾ എന്നിവയെല്ലാം തന്നെ പ്രമേഹത്തിന് ഇടയാക്കുന്ന മറ്റുചില കാരണങ്ങളാണ്. പ്രമേഹം വന്നാൽ അതിനെ പൂർണമായ നിയന്ത്രണത്തിലാക്കാൻ സാധിക്കില്ല. നിയന്ത്രിച്ച് നിർത്താനെ സാധിക്കൂ. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയാൽ ഹൈപ്പർഗ്ലൈസീമിയ എന്ന അവസ്ഥയും ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞാൽ ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയും ഉണ്ടാകുന്നു. ഒരാളിൽ ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയുണ്ടാകുമ്പോൾ വിറയൽ, തലകറക്കം, അമിതമായ വിയർക്കുക, അമിതവിശപ്പ്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നത്, ആശയക്കുഴപ്പം, അമിതക്ഷോഭം, ഉത്കണ്ഠ, തലവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. ഹൈപ്പോഗ്ലൈസീമിയ വരുന്നത് ഇൻസുലിൻ അളവ് കൂടുമ്പോഴോ പ്രമേഹരോഗികൾ ഭക്ഷണം കഴിക്കാതിരിക്കുമ്പോഴോ ആണ്. പ്രമേഹരോഗികളെ ബാധിക്കുന്ന മറ്റൊരു അവസ്ഥയാണ് ഡയബെറ്റിക് കോമ. ഹൈപ്പർഗ്ലൈസീമിയയും ഹൈപ്പോഗ്ലൈസീമിയയും ഒരു പരിധിയിൽ കൂടുതലാകുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ എത്രയും വേഗം ചികിത്സ തേടിയില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം.
ശില്പ സുദർശൻ
Highlight : Most people with diabetes live full lives. Diabetes does not have to stand in the way. But, diabetes affects your way of life, such as how you eat and keep fit.