അമിതമായുള്ള ക്ഷീണവും ഉറക്കവും അല്ലെങ്കിൽ ശരിയായ രീതിയിൽ ഉറങ്ങാൻ കഴിയാത്ത അവസ്ഥ ഇതെല്ലാം തന്നെ നിങ്ങളുടെ ചെറുകുടലിന്റെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നതാണ്. കുടലിലുള്ള നല്ല ബാക്ടീരിയകൾ ഒരു പരിധിവരെ നിങ്ങളുടെ ഉറക്കത്തെ സഹായിക്കാറുണ്ട്. ഉറക്കത്തിന് സഹായിക്കുന്ന ന്യൂറോട്രാൻസ്മിറ്റുകളെ ഇവയാണ് ഉത്പ്പാദിപ്പിക്കുന്നത്. ഇവ കൂടാതെ ചർമത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ, പതിവായുള്ള അണുബാധ എന്നിവ ചെറുകുടലിന്റെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ആരോഗ്യത്തിൽ വളരെ പ്രധാനമാണ് ദഹനം. കഴിക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ ദഹിച്ചില്ലെങ്കിൽ അത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കൂടാതെ ശരിയായ രീതിയിലുള്ള ഭക്ഷണശൈലി പിന്തുടർന്നാൽ മാത്രമേ ദഹനവും ശരിയായ രീതിയിൽ നടക്കുകയുള്ളു. രോഗപ്രതിരോധ ശേഷി, ദഹനം തുടങ്ങി മൊത്തത്തിലുള്ള ആരോഗ്യം ശരിയായിരിക്കണമെങ്കിൽ കുടലിൻ്റെ ആരോഗ്യം പൂർണമായിരിക്കേണ്ടത് അനിവാര്യമാണ്. അമിതമായ ക്ഷീണം, ഉറക്കകുറവ്, പെട്ടെന്ന് അണുബാധ ഉണ്ടാകുക, മാനസിക പ്രശ്നങ്ങൾ എന്നിവയൊക്കെ കുടലിൻ്റെ ആരോഗ്യം മോശമാണെങ്കിൽ കാണിക്കുന്ന ലക്ഷണങ്ങളാണ്. മുഖത്തും ചർമ്മത്തിലുമൊക്കെ ഉണ്ടാകുന്ന വ്യത്യാസങ്ങൾ പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളെ സൂചിപ്പിക്കാറുണ്ട്. മുഖക്കുരു, എക്സമ തുടങ്ങിയവയൊക്കെ കുടലിൻ്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നതാണ്. പതിവായുള്ള ദഹന പ്രശ്നങ്ങൾ കുടലിന്റെ മോശം അവസ്ഥയെ സൂചിപ്പിക്കുന്നു. ഗ്യാസ്, വയറിളക്കം, മലബന്ധം, നെഞ്ച് എരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളാണ് ഈ സമയത്തുണ്ടാകാറുള്ളത്. പതിവായി അണുബാധ ഉണ്ടാകുന്നതും കുടലിന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ഇടയ്ക്കിടെയുള്ള പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകുന്നത് പ്രത്യേകം സൂക്ഷിക്കണം. നിങ്ങളിൽ രോഗപ്രതിരോധ ശേഷി കുറയുന്നതാണ് ഈ അവസ്ഥകൾക്ക് കാരണമായി മാറുന്നത്.
ശില്പ സുദർശൻ
Highlight : There are many different causes, the most common in our society being inadequate sleep. This may be due to shiftwork, family demands, study or social life.