പ്രമേഹം പോലെതന്നെ ഒട്ടുമിക്ക ആളുകളിലും ഇപ്പോൾ കൊളസ്ട്രോളും കണ്ടുവരുന്നുണ്ട്. രക്തത്തിൽ അടങ്ങിയിരിക്കുന്ന ഒരുതരം കൊഴുപ്പിനെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. ജീവിതശൈലിയിലും ഭക്ഷണശൈലിയിലും ഉണ്ടാകുന്ന മാറ്റമാണ് ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ശരീരത്തിലെ അമിതമായ കൊളസ്ട്രോൾ ഹൃദയാരോഗ്യത്തിന് കാരണമായേക്കാം. അമിതമായുള്ള ചീത്ത കൊളസ്ട്രോളിനെ എപ്പോഴും നിയന്ത്രിച്ചു തന്നെ നിർത്തേണ്ടതാണ്. അതിനായി നമ്മൾ ദിവസവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
അമിതമായി മധുരം ഉപയോഗിക്കുന്നത് ഒഴിവാക്കുക. കൊളസ്ട്രോൾ കൂടാൻ കാരണമാകുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നത് മധുരമാണ്. വലിയ തോതിൽ പഞ്ചസാര ഉപയോഗിക്കുന്നവർക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുന്നതിലൂടെ ഒരുപരിധി വരെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കും.
അലിഞ്ഞു പോകുന്ന ഫൈബറടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് നല്ലതാണ്. ആപ്പിൾ, ഓട്ട്സ്, ബീൻസ് തുടങ്ങിയ ഭക്ഷണ സാധങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറക്കാനും ദഹന വ്യവസ്ഥയിൽ ശരിയായ രീതിയിൽ പ്രവർത്തിച്ച് ചീത്ത കൊളസ്ട്രോളിനെ പുറത്ത് കളയാനും സഹായിക്കുന്നു. മുരിങ്ങയില കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. മുരിങ്ങയിലയിട്ട വെള്ളം കുടിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിച്ച് നിർത്തുന്നു. മുരിങ്ങയിലയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങളായ ന്യൂട്രിയൻ്റ്സും ആൻ്റി ഓക്സിഡൻ്റുകളും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
ദിവസവും കൃത്യമായ രീതിയിലുള്ള വ്യായാമം ശരീരത്തിന് ആവശ്യമാണ്. കുറഞ്ഞത് 30 മിനിട്ട് നടത്തം അല്ലെങ്കിൽ മറ്റെന്തെങ്കിലും വ്യായാമങ്ങൾ ചെയ്യുന്നത് ശരീരത്തിന് ഉത്തേജനം നൽകുന്നതിനോടൊപ്പം ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറക്കാനും നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു.
ശില്പ സുദർശൻ
Highlight : fat-like substance that is found in all cells of the body and in the blood that is called Cholesterol