സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (SPC) പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർഥികൾക്ക് പി സ് സി വഴി യൂണിഫോം സർവ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കും. എസ്എസ്എല്‍സി, പ്ലസ് ടു തലങ്ങളിലായി നാല് വർഷം പരിശീലനം പൂർത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്കാണ് 5 ശതമാനം വെയിറ്റേജ് അനുവദിക്കുക.
ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും നാലുവർഷം പരിശീലനം പൂർത്തിയാക്കുന്ന, ഹൈസ്കൂളിൽ എ പ്ലസ് ഗ്രേഡും ഹയർ സെക്കൻഡറിയിൽ എ ഗ്രേഡും ലഭിക്കുന്നവർക്ക് നാല് ശതമാനവും, ഹൈസ്കൂളിൽ എ ഗ്രേഡും ഹയർ സെക്കണ്ടറിയിൽ എ പ്ലസ് ഗ്രേഡും നേടിയവർക്കും ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും എ ഗ്രേഡ് നേടിയവർക്കും നാല് ശതമാനം വെയ്റ്റേജ് നൽകുക. കൂടാതെ ഹൈസ്കൂൾ തലത്തിലോ ഹയർസെക്കണ്ടറി തലത്തിലോ രണ്ടു വർഷം ട്രെയിനിംഗ് പൂർത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് മൂന്ന് ശതമാനം വെയിറ്റേജും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് രണ്ട് ശതമാനം വെയിറ്റേജുമാണ്
ലഭിക്കുക.
