മണ്ഡലകാലം ആരംഭിക്കാൻ ഇരിക്കെയാണ് മലയാളികൾക്ക് സന്തോഷ വാർത്തയുമായി ഇന്ത്യൻ റെയിൽവേയുടെ പുതിയ വിജ്ഞാപനം പുറത്തിറങ്ങിയത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന സർവ്വീസുകൾക്ക് പുറമേയാണ് 9 സ്പെഷ്യൽ ട്രെയിനുകളും പുതിയ 94 സർവ്വീസുകളും കൂടി പ്രഖ്യാപിച്ചിട്ടുള്ളത്. ഇപ്പോൾ നേരിടുന്ന തിരക്കിന് പുറമേ മണ്ഡലകാലമായാൽ അനിയന്ത്രിതമായ തിരക്കുണ്ടാകാതിരിക്കാൻ ഈ സർവ്വീസുകൾ സഹായകമാകും. മലയാളികൾക്ക് ഉപയോഗപ്രദമാകുന്ന സർവ്വീസുകൾ കൂടിയാണിത്.
ഹൈദരാബാദ്, സെക്കന്ദരാബാദ്, ചെന്നൈ, കച്ചേഗുഡ, നന്ദേഡ് തുടങ്ങിയ നഗരങ്ങളിൽ നിന്നാണ് കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ എത്തുക. നന്ദേഡ് – കൊല്ലം – സെക്കന്ദരാബാദ് സ്പെഷ്യൽ ട്രെയിൻ, ഹൈദരാബാദ് – കോട്ടയം – സെക്കന്ദരാബാദ് സ്പെഷ്യൽ ട്രെയിൻ, ഹൈദരാബാദ് – കോട്ടയം – ശബരിമല സ്പെഷ്യൽ ട്രെയിൻ, കച്ചേഗുഡ – കോട്ടയം – ശബരിമല സ്പെഷ്യൽ ട്രെയിൻ, ചെന്നൈ – കൊല്ലം – ശബരിമല സ്പെഷ്യൽ ട്രെയിൻ എന്നിവയാണ് ശബരിമല സ്പെഷ്യൽ സർവ്വീസ് ട്രെയിനുകൾ. ഷെഡ്യൂൾ, ടിക്കറ്റ് ബുക്കിംഗ് എന്നിവയുടെ വിവരങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. തീർത്ഥാടകരുടെയും മറ്റ് യാത്രക്കാരുടെയും ആവശ്യങ്ങൾ പരിഗണിച്ച് നവംബർ 16 മുതൽ ഡിസംബർ 20 വരെ തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ശില്പ സുദർശൻ
Highlight : indian railway announced 9 sabarimala special trains to kerala