കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിൽ നിന്നും വളരെ അത്ഭുതവും പുതുമയുമുള്ള ഒരു ക്ഷേത്രമാണ് ചന്ദനക്കാവ്. എന്തുകൊണ്ടെന്നാൽ ചുവർ ചിത്രത്തെ ആരാധിക്കുകയും പൂജ ചെയ്യുകയും ചെയ്യുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. കൂടാതെ തന്നെ 18 മൂര്‍ത്തികളാണ് ചന്ദനക്കാവിൽ വാഴുന്നത്. ഒരു ശ്രീകോവിലിനുള്ളിൽ 5 പ്രതിഷ്ഠകളും ഉണ്ടെന്നുള്ളത് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഭഗവതി വാഴുന്ന അതേ പീഠത്തില്‍ ശിവശക്തിയായ യവനീശനും വാഴുന്ന ഈ ക്ഷേത്രത്തിൽ ഗർഭിണികളായ സ്ത്രീകൾ എട്ടാം മാസത്തിന്റെ അവസാനത്തോടെ വന്ന് പ്രാർത്ഥിച്ചാൽ സുഖപ്രസവം നടക്കുമെന്നുള്ളതാണ് വിശ്വാസം. പ്രസവരക്ഷ ഉറപ്പാക്കുന്നതിനായി എട്ടാം മാസം സ്ത്രീകൾ ഈറ്റില്ലത്തമ്മയെ വന്ന് കണ്ടു പ്രാർത്ഥിക്കുന്ന ഈ ചടങ്ങിനെ എട്ടു പിറക്കൽ എന്നാണ് അറിയപ്പെടുന്നത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തിരുനാവായ്ക്കും പുത്തനത്താണിക്കും ഇടയിൽ കുറുമ്പത്തൂർ ദേശത്താണ് ചന്ദനക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Highlight : The temple was earlier known as Chandanakkavu Ganapathi Devaswom