ഉപയോഗസൂന്യമായ മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ച യുപിഐ ഐഡികള്‍ നിർത്തലാക്കുമെന്ന് നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. UPI ഐഡികള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഇത് നടപ്പിലാകുന്നത്. മാർച്ച് 31 നുള്ളിൽ നടപ്പാക്കുമെന്നാണ് നിർദ്ദേശം.
ഏപ്രില്‍ ഒന്ന് മുതല്‍ ഉപയോഗമില്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിക്കപ്പെട്ട യുപിഐ ഐഡികള്‍ ഉപയോഗിക്കാൻ കഴിയില്ല. പുതിയൊരു മൊബൈല്‍ നമ്പറിലേക്ക് മാറുകയും പഴയ മൊബൈല്‍ നമ്പര്‍ upi ആയി ഉപയോഗിക്കുന്നവർക്കുമാണ് ഈ തീരുമാനം ബാധിക്കാന്‍ സാധ്യതയുള്ളത്. NPCI യുടെ പുതിയ ഉത്തരവ് അനുസരിച്ച് ഡാറ്റാബേസുകള്‍ ആഴ്ച തോറും പുതുക്കേണ്ടി വരും. അതിനാൽ ആക്ടീവല്ലാത്ത മൊബൈല്‍ നമ്പറുകള്‍ പെട്ടെന്ന് കണ്ടെത്താനും ആ നമ്പറുകളുമായി ബന്ധിപ്പിച്ച UPI ഐഡികള്‍ വേഗത്തിൽ റദ്ദാക്കാൻ കഴിയുമെന്നാണ് പറയുന്നത്.
ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പർ ഏതാണെന്ന് കണ്ടെത്തി പരിശോധിക്കണം. പഴയ നമ്പർ ആണെങ്കിൽ UPI അപ്ഡേറ്റ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
